1470-490

ജോഷി ചതിച്ചാശേനേ……പൊറിഞ്ചു വിവാദത്തില്‍

കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി എഴുത്തുകാരി ലിസി ജോയി. തന്റെ വിലാപ്പുറങ്ങള്‍ എന്ന നോവലിനെ ആധാരമാക്കി താന്‍തന്നെ എഴുതിയ തിരക്കഥ മോഷ്ടിച്ചിട്ടുള്ളതാണെന്നാണ് ആരോപണം. നോവലിസ്റ്റും തിരക്കഥാകൃത്തുമായ തന്നോട് ഡേവിഡ് കാച്ചപ്പള്ളിയും സംവിധായകന്‍ ജോഷിയും ചതിയാണ് ചെയ്യുന്നതെന്നും ലിസി ആരോപിക്കുന്നു.

കൊച്ചി: ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് റിലീസിനു മുന്‍പു തന്നെ വിവാദത്തിലേക്ക്. കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി എഴുത്തുകാരി ലിസി ജോയി. തന്റെ വിലാപ്പുറങ്ങള്‍ എന്ന നോവലിനെ ആധാരമാക്കി താന്‍തന്നെ എഴുതിയ തിരക്കഥ മോഷ്ടിച്ചിട്ടുള്ളതാണെന്നാണ് ആരോപണം. നോവലിസ്റ്റും തിരക്കഥാകൃത്തുമായ തന്നോട് ഡേവിഡ് കാച്ചപ്പള്ളിയും സംവിധായകന്‍ ജോഷിയും ചതിയാണ് ചെയ്യുന്നതെന്നും ലിസി ആരോപിക്കുന്നു.

ഡാനി പ്രൊഡക്ഷന്‍സ് ഡേവിഡ്കാച്ചപ്പിള്ളി പ്രൊഡക്ഷനുമായി സഹകരിക്കാന്‍ തയ്യാറല്ലെന്നറിയിച്ച് പിന്‍ മാറിയോടെ സിനിമ നടന്നില്ല. സംവിധായകന്‍ ഇമ്മട്ടി മറ്റൊരു പ്രോജക്റ്റിലേക്ക് മാറുകയും ചെയ്തു.

ഇപ്പോള്‍ ‘കാട്ടാളന്‍ പൊറിഞ്ചു ‘ എന്ന തന്റെ തിരക്കഥയിലെ കഥയും കഥാപാത്രങ്ങളും സീനുകളും ഉപയാഗിച്ചാണ് ഡേവിഡ് കാച്ചപ്പിള്ളി ‘ പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമ ഇറക്കുന്നത്. രചന നടത്തിയെന്ന് അവകാശപ്പെടുന്ന അഭിലാഷ് എന്‍.ചന്ദ്രനും, ജോഷിയുടെ സംവിധാനത്തില്‍ , കീര്‍ത്തന മൂവീസ് ആണ് പുറത്തിറക്കുന്നത്.ഇത് ശരിക്കും ചതിയാണ്.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373