1470-490

സംശയിക്കണ്ട……ഭക്ഷണം കഴിച്ചും വണ്ണം കുറയ്ക്കാം

ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കുക. ധാരാളം ധാന്യങ്ങളും പയറുവര്‍ഗങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. തവിടോടു കൂടിയ ധാന്യവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുക. ധാന്യങ്ങള്‍ പൊടിപ്പിക്കുമ്‌ബോഴും ശുദ്ധീകരിക്കുമ്‌ബോഴും അതിലെ പോഷകങ്ങള്‍ നഷ്ടമാകും. വെള്ള അരിയെക്കാള്‍ ഉചിതം തവിടോട് കൂടിയ മട്ട അരിയാണ്.

കൊച്ചി ഡെസ്‌ക് -അമിത വണ്ണം എന്നും ജീവിതത്തിലെ വില്ലനാണ്. വണ്ണം കാരണം ഒട്ടേറെ ബുദ്ധിമുട്ടുകളും പലര്‍ക്കും നേരിടേണ്ടിവരുന്നുണ്ട്. വ്യായാമം ചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്നാണ് ചിലരുടെ പരാതി. അമിതമായി ആഹാരം കഴിച്ച്, വ്യായാമം ചെയ്തിട്ട് എന്ത് കാര്യം?

അമിത വണ്ണവും ഭക്ഷണവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ വണ്ണം കുറയ്ക്കാനും സാധിക്കു. അതിനാല്‍ ഭക്ഷണകാര്യങ്ങളില്‍ മിതത്വം പാലിക്കണം.

ജങ്ക് ഫുഡ്

ഉപയോഗശൂന്യമായി കളയുന്ന വസ്തുക്കള്‍ എന്നാണ് ജങ്കിന്റെ അര്‍ഥം. പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍ ഇവ ഒന്നും അടങ്ങാത്ത ആഹാരസാധനങ്ങളാണിത്.

കൂടാതെ ഉയര്‍ന്ന അളവില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു. അമിത ഊര്‍ജം നിറഞ്ഞ ഭക്ഷണമാണ് ജങ്ക് ഫുഡ്. ഇത് പതിവായി കഴിക്കുന്നത് അപകടകരമാണ്. അമിതവണ്ണത്തിന് ജങ്ക് ഫുഡിന്റെ 
പങ്ക് ചെറുതൊന്നുമല്ല.

മധുര പലഹാരങ്ങള്‍

പഞ്ചസാര അടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. പഞ്ചസാരയില്‍ ഊര്‍ജത്തിന്റെ അളവ് കൂടുതലാണ്. ഇവ അളവില്‍ കൂടുതല്‍ കഴിക്കുന്നത് അമിത വണ്ണത്തിന് കാരണമാകുന്നു.

വണ്ണം കുറയ്ക്കാനുള്ള ആഹാരക്രമങ്ങള്‍

ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കുക. ധാരാളം ധാന്യങ്ങളും പയറുവര്‍ഗങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. തവിടോടു കൂടിയ ധാന്യവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുക. ധാന്യങ്ങള്‍ പൊടിപ്പിക്കുമ്‌ബോഴും ശുദ്ധീകരിക്കുമ്‌ബോഴും അതിലെ പോഷകങ്ങള്‍ നഷ്ടമാകും. വെള്ള അരിയെക്കാള്‍ ഉചിതം തവിടോട് കൂടിയ മട്ട അരിയാണ്.

1. ചുവന്ന ഇറച്ചി (പോത്ത്, പോര്‍ക്ക്, മട്ടന്‍) ഒഴിവാക്കുന്നത് വണ്ണം കുറയ്ക്കാന്‍ കാരണമാകും. 
2. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ചേര്‍ക്കുക. ഇവയില്‍ കൂടുതലുള്ളത് നാരുകളും ജീവകങ്ങളും മൂലകങ്ങളുമായതിനാല്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. 
3. കൊഴുപ്പ് കൂടുതലുള്ള ആഹാരമാണ് അമിത വണ്ണത്തിനുള്ള പ്രധാനകാരണം. എണ്ണ പലഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നീ ആഹാരങ്ങള്‍ കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുക. പൊറോട്ട കഴിവതും ഒഴിവാക്കുക. 
4. മട്ട അരി നാരുകളുടെയും ആന്റിഓക്സിഡന്റിന്റെയും സൂഷ്മ പോഷകങ്ങളുടെയും സ്രോതസ്സാണ്. ഇവയുടെ ഉപയോഗം അമിത വണ്ണം കുറയ്ക്കാന്‍ സഹായകമാണ്. 
5. ചോക്ലേറ്റിന്റെ അളവ് പ്രത്യേകം കുറയ്ക്കുക. 
6. പഴച്ചാറുകള്‍ ഒഴിവാക്കി പഴങ്ങള്‍ പഴമായിട്ട് തന്നെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍

1. ഓരോ നേരത്തെ ഭക്ഷണത്തിലും കഴിവതും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. 
2. കോഴി, മത്സ്യം, കൊഴുപ്പ് കുറഞ്ഞ മാംസം, ബീന്‍സ്, മുട്ടയുടെ വെള്ള മുതലായവ ആരോഗ്യകരമായ പ്രോട്ടീന്‍ സ്രോതസ്സുകള്‍ കഴിക്കുക.
3. കൊഴുപ്പ് കുറഞ്ഞ പാലും പാല്‍ ഉല്പന്നങ്ങളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. 
4. കൊഴുപ്പ് കുറഞ്ഞ മാംസം, മത്സ്യം, കോഴി എന്നിവ വറക്കുന്നതിന് പകരം പുഴുങ്ങുകയോ ഗ്രില്ല് ചെയ്യുകയോ ബേക്ക് ചെയ്യുകയോ ചുട്ടെടുക്കുകയോ ചെയ്യുക.

5. വിശപ്പ് തൃപ്തിപ്പെടുത്താന്‍ പച്ചക്കറി, സാലഡ്, സൂപ്പ് എന്നിവ ഉപയോഗിക്കാം. 
6. ഭക്ഷണം കഴിക്കുമ്പോള്‍ അമിതമായി ആഹാരം കഴിക്കരുത്. അത് അമിത വണ്ണത്തിന് കാരണമാകും. 
7. ഉയരത്തിന് അനുസൃതമായ ഭാരം നിലനിര്‍ത്താന്‍ ശ്രമിക്കുക. 

കടപ്പാട്: അരുണിമ മുരളീധരന്‍ 
ഡയറ്റീഷന്‍

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385