1470-490

വണ്ണം കുറയ്ക്കാന്‍ ഭക്ഷണക്രമം

ഉപയോഗശൂന്യമായി കളയുന്ന വസ്തുക്കള്‍ എന്നാണ് ജങ്കിന്റെ അര്‍ഥം. പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍ ഇവ ഒന്നും അടങ്ങാത്ത ആഹാരസാധനങ്ങളാണിത്.
കൂടാതെ ഉയര്‍ന്ന അളവില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു. അമിത ഊര്‍ജം നിറഞ്ഞ ഭക്ഷണമാണ് ജങ്ക് ഫുഡ്. ഇത് പതിവായി കഴിക്കുന്നത് അപകടകരമാണ്. അമിതവണ്ണത്തിന് ജങ്ക് ഫുഡിന്റെ 
പങ്ക് ചെറുതൊന്നുമല്ല.

വണ്ണം കുറയ്ക്കാന്‍ ഭക്ഷണക്രമം

പ്രഭാതഭക്ഷണം

1. ഇഡലി – രണ്ട് 
2. ദോശ – രണ്ട് 
3. ഉപ്പുമാവ് – ഒരു കപ്പ് 
4. അപ്പം – രണ്ട് 
5. പുട്ട് – ഒരു കപ്പ് 
6. ചപ്പാത്തി – രണ്ട് 
7. ചായ – ഒരു കപ്പ് ((പാടമാറ്റിയ പാല്‍, പഞ്ചസാര കുറച്ച്) 
8. സാമ്ബാര്‍ – ഒരു കപ്പ് 
9. കടലക്കറി – ഒരു കപ്പ് 
10. ചെറുപയര്‍ – ഒരു കപ്പ് 
11. മുട്ടയുടെ വെള്ള – ഒരെണ്ണം 
12. ഗ്രീന്‍പീസ് – ഒരു കപ്പ്

ഇടനേരങ്ങളില്‍

1. നാരങ്ങാവെള്ളം – ഒരു കപ്പ് 
2. സലാഡ് ((സവാള,തക്കാളി, കുക്കുംബര്‍, കാബേജ) 
3. മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍ 
4. പഴങ്ങള്‍ (ഏത്തക്ക ഒഴിവാക്കുക)

ഉച്ചഭക്ഷണം

1. ചോറ് – ഒരുകപ്പ് 
2. പച്ചക്കറികള്‍ – ധാരാളം കഴിക്കുക 
3. മീന്‍/ഇറച്ചി – ഒന്ന് -രണ്ട് കഷണം 
4. മോര് 
5. സാലഡ്

വൈകുന്നേരം

1. ചായ – ഒരു കപ്പ് 
2. ആവിയില്‍ വേവിച്ച ഭക്ഷണസാധനങ്ങള്‍ (കൊഴുക്കട്ട, ഇല അട)

അത്താഴം

1. ചപ്പാത്തി – രണ്ട് എണ്ണം 
2. പച്ചക്കറികള്‍ 
3. മീന്‍/ഇറച്ചി – ഒന്ന്-രണ്ട് കഷണം 
4. മോര് 
5. സാലഡ്

ReplyForward

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373