1470-490

മാധ്യമ വാര്‍ത്തകള്‍ക്കനുസരിച്ചല്ല ഇവിടെ കാര്യങ്ങളെന്ന് ഹൈക്കോടതി

ഹര്‍ജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ട്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതിന് എന്ത് തെളിവാണുള്ളത്. ഇന്നലെ ഹൈക്കോടതി മറ്റൊരു രാഷ്ട്രീയ ദുരുദ്ദേശത്തെ കൂടി പൊളിച്ചടുക്കി. പ്രളയത്തിന് കാരണം പെരുമഴ മാത്രമല്ല ഡാം തുറന്നു വിട്ടതെന്ന അമികസ് ക്യൂറി റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി.

കൊച്ചി: ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഭരണാധികാരികളെ തെരഞ്ഞെടുക്കാനും പുറത്താക്കാനും രീതികളുണ്ട്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അധികാരത്തില്‍നിന്ന് ആളുകളെ പുറത്താക്കുകയാണെങ്കില്‍ അത് ഒരു നിരന്തര പരിപാടിയാകും. ഹര്‍ജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ട്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതിന് എന്ത് തെളിവാണുള്ളത്. ഇന്നലെ ഹൈക്കോടതി മറ്റൊരു രാഷ്ട്രീയ ദുരുദ്ദേശത്തെ കൂടി പൊളിച്ചടുക്കി. പ്രളയത്തിന് കാരണം പെരുമഴ മാത്രമല്ല ഡാം തുറന്നു വിട്ടതെന്ന അമികസ് ക്യൂറി റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി.
പ്രളയത്തിന് കാരണം ഡാം തുറന്നു വിട്ടതെന്ന ആരോപണമുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്റെ പേരില്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും അധികാരമൊഴിയണമെന്ന് എങ്ങനെയാണ് വാദിക്കാനാവുകയെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ട് ഇതുവരെ കോടതി അംഗീകരിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും സേവ് കേരള ബ്രിഗേഡ് പ്രസിഡന്റുമായ റസല്‍ ജോയ് നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്റെ പേരില്‍ സര്‍ക്കാരിനെതിരെ ഒരുവിഭാഗം മാധ്യമങ്ങള്‍ അടിസ്ഥാനരഹിത ആരോപണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് കോടതിയുടെ പരാമര്‍ശം.

റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതാണെന്ന് ഹര്‍ജിക്കാരന് തോന്നുന്നുണ്ടോയെന്നും, എന്തെങ്കിലും രേഖാപരമായ തെളിവുണ്ടോയെന്നും കോടതി ചോദിച്ചു. നാല്‍പ്പതിലധികം ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. അതിനിടയ്ക്ക് ഇത്തരം ഹര്‍ജികള്‍ വേണ്ട–കോടതി പറഞ്ഞു.അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് അംഗീകരിച്ചുകൂടെയെന്ന ഹര്‍ജിക്കാരന്റെ ചൊദ്യത്തിന് ‘താങ്കള്‍ പറയുന്നത് അംഗീകരിക്കാനല്ല കോടതി പ്രവര്‍ത്തിക്കുന്നത്’ എന്നായിരുന്നു മറുപടി. നിരുത്തരവാദപരമായ വാദങ്ങളും ആവശ്യങ്ങളുമാണ് ഉന്നയിച്ചിരിക്കുന്നത് എന്നതിനാല്‍ ഹര്‍ജി തള്ളുകയാണെന്ന് കോടതി അറിയിച്ചു. ഇത്തരം അനാവശ്യവാദങ്ങളുമായി പുതിയ ഹര്‍ജി നല്‍കരുതെന്നു മുന്നറിയിപ്പും നല്‍കി. പിഴ എത്ര വേണമെന്ന് ഹര്‍ജിക്കാരന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

ഇതോടെ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു. ഈ ആവശ്യം അംഗീകരിച്ച് ഹര്‍ജി തള്ളി. ഹര്‍ജിക്കാരനെന്ന നിലയില്‍ വാദം ഉന്നയിക്കുമ്പോള്‍ അഭിഭാഷകന്‍ പാലിക്കേണ്ട ഡ്രെസ് കോഡ് പാലിക്കാത്തതിനും റസല്‍ ജോയിയെ കോടതി വിമര്‍ശിച്ചു.സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദ്, സീനിയര്‍ ?ഗവ.പ്ലീഡര്‍മാരായ പി നാരായണന്‍, വി മനു എന്നിവര്‍ ഹാജരായി.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651