1470-490

ട്രെയ്‌നുകളില്‍ നിന്ന് ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഔട്ട്

പ്ലാസ്റ്റിക്കിന് പകരം പുനരുപയോഗ സാധ്യതയുള്ള പ്ലാസ്റ്റിക് ഇതര ബാഗുകള്‍ ഉപയോഗിക്കണമെന്നും ജീവനക്കാര്‍ക്കും റെയില്‍വെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടക്കമെന്ന നിലയില്‍ പ്ലാസ്റ്റിക് നിര്‍മിത വെള്ളക്കുപ്പികള്‍ യാത്രക്കാരില്‍ നിന്ന് തിരികെ വാങ്ങുന്ന രീതിയാവും ഐ.ആര്‍സി.ടി.സി തുടക്കമിടുക.

ന്യൂഡല്‍ഹി: പ്ലാസ്റ്റികിനെതിരെ റെയ്ല്‍വേയുടെ മാതൃക നടപടി. ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ നിരോധിക്കാന്‍ തീരുമാനം. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്ക് ട്രെയിനുകളില്‍ നിരോധിക്കും. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുമുതല്‍ തീരുമാനം നടപ്പിലാക്കും. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യ ദിനത്തല്‍ രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു. പധാനമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റെയില്‍വേയുടെ തീരുമാനം. പ്ലാസ്റ്റിക്കിന് പകരം പുനരുപയോഗ സാധ്യതയുള്ള പ്ലാസ്റ്റിക് ഇതര ബാഗുകള്‍ ഉപയോഗിക്കണമെന്നും ജീവനക്കാര്‍ക്കും റെയില്‍വെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടക്കമെന്ന നിലയില്‍ പ്ലാസ്റ്റിക് നിര്‍മിത വെള്ളക്കുപ്പികള്‍ യാത്രക്കാരില്‍ നിന്ന് തിരികെ വാങ്ങുന്ന രീതിയാവും ഐ.ആര്‍സി.ടി.സി തുടക്കമിടുക. പ്ലാസ്റ്റിക് ബോട്ടില്‍ ക്രഷിങ് മെഷിനുകള്‍ സ്‌റ്റേഷനുകളില്‍ സ്ഥാപിക്കും.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530