1470-490

ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കിതാ കിടിലന്‍ ആപുകള്‍

വിജ്ഞാന ലോകത്ത് അനവധിയായി വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ പരതാനും, വായിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ ഉപയോഗിക്കാവുന്ന ആപ്പാണ് ക്യൂരിയോസിറ്റി (Curiosity). ശാസ്ത്രം, ജ്യോതിശാസ്ത്രം, സൈക്കോളജി തുടങ്ങിയ മേഖലകളിലെ പുത്തന്‍ അറിവുകളെക്കുറിച്ച് വായിക്കാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഉപയോഗിക്കാം. നമ്മുടെ താല്പര്യമനുസരിച്ച് ഇതില്‍ വാര്‍ത്തകള്‍ സ്വീകരിക്കാനായി സെറ്റ് ചെയ്യാം.

കൊച്ചി ഡെസ്‌ക്: പോക്കറ്റിലിടാവുന്ന ഒരു ശാസ്ത്ര പരീക്ഷണ സഹായിയാണ് ഗൂഗിള്‍ സയന്‍സ് ജേര്‍ണല്‍. (Science Journal). ശാസ്ത്ര പരീക്ഷണങ്ങളും, പ്രോജക്ടുകളും ആസൂത്രണം ചെയ്യുക, ശബ്ദമടക്കമുള്ള നിരീക്ഷണങ്ങള്‍ ശേഖരിക്കുക, അവയുടെ പുരോഗതി വിലയിരുത്താനാവശ്യമായ ചിത്രങ്ങളും നോട്ടുകളുമൊക്കെ സൂക്ഷിക്കാനും ഇതു് സഹായിക്കും. പരീക്ഷിച്ച് നോക്കാനായി വിദഗ്ദര്‍ തയ്യാറാക്കിയ നിരവധി ആക്ടിവിറ്റികള്‍ സൗജന്യമായി ഇതില്‍ ലഭ്യമാണ്. മൊബൈല്‍ ഫോണിലെ ക്യാമറ, മൈക്, ആക്‌സിലറോമീറ്റര്‍, കോമ്പസ്് തുടങ്ങിയ സെന്‍സറുകള്‍ ഉപയോഗിച്ച് പ്രകാശം, ശബ്ദം, ദിശ തുടങ്ങി നിരവധി വിവരങ്ങള്‍ അളന്ന് സൂക്ഷിക്കാന്‍ സഹായിക്കുന്ന ഈ ആപ്പ് ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിച്ച് കൂട്ടാനാവത്തതാണ്. ആന്‍ഡ്രോയ്ഡിലും, ഐഒഎസിലും ലഭ്യമാണ്.

ക്യൂരിയോസിറ്റി

വിജ്ഞാന ലോകത്ത് അനവധിയായി വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ പരതാനും, വായിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ ഉപയോഗിക്കാവുന്ന ആപ്പാണ് ക്യൂരിയോസിറ്റി (Curiosity). ശാസ്ത്രം, ജ്യോതിശാസ്ത്രം, സൈക്കോളജി തുടങ്ങിയ മേഖലകളിലെ പുത്തന്‍ അറിവുകളെക്കുറിച്ച് വായിക്കാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഉപയോഗിക്കാം. നമ്മുടെ താല്പര്യമനുസരിച്ച് ഇതില്‍ വാര്‍ത്തകള്‍ സ്വീകരിക്കാനായി സെറ്റ് ചെയ്യാം.

പീരിയോഡിക് ടേബിള്‍

റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി പുറത്തിറക്കുന്ന പീരിയോഡിക് ടേബിള്‍ (Periodic Table) ആപ്പ് മൂലകങ്ങളേക്കുറിച്ചറിയാനുള്ള വീഡിയോകളും പോഡ്കാസ്റ്റുകളും കൊണ്ട് സമ്പന്നമാണ്. ഏത് നിലയിലുള്ള രസതന്ത്ര വിദ്യാര്‍ത്ഥികള്‍ക്കും അനുയോജ്യമായ വിധത്തിലുള്ള വിവരങ്ങള്‍ നല്‍കാന്‍ ഈ കെല്പുള്ള രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം.

എവര്‍നോട്ട് 

ക്ലാസ്സുകളുടെയും പ്രഭാഷണങ്ങളുടെയും ശബ്ദം റെക്കോര്‍ഡ് ചെയ്യുക, നോട്ടുകള്‍ കുറിക്കുക, ചിത്രങ്ങള്‍ സൂക്ഷിക്കുക, ചെയ്യാനുള്ള കാര്യങ്ങളുടെ കുറിപ്പടികള്‍ സൃഷ്ടിക്കുക എന്നിങ്ങനെ പലവക കാര്യങ്ങള്‍ക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഒന്നാണ് എവര്‍നോട്ട് (Evernote). മൊബൈല്‍, ടാബ്ലറ്റ്, കമ്പ്യൂട്ടര്‍ എിവയിലെല്ലാം ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഇത് ഒരേ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ സൂക്ഷിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴി എല്ലാ ഉപകരണത്തിലും ലഭ്യമാക്കാനാവും.

റ്റെഡ് ടോക്‌സ്

റ്റെഡ് പ്രഭാഷണങ്ങള്‍ (TED Talks) വിവിധ വിഷയങ്ങളില്‍ ആശയ സമ്പുഷ്ടത കൊണ്ടും ഭാവി പ്രവചനങ്ങള്‍ കൊണ്ടും ലോക പ്രശസ്തമാണ്. വിവിധ മേഖലകളില്‍ നിുള്ള പ്രതിഭകളെ ഒന്നിച്ച് കൊണ്ട് വരുന്ന ഈ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കപ്പെടുന്ന പ്രഭാഷണങ്ങള്‍ ഈ ആപ്പ് വഴി സൗജന്യമായി കാണാം.

ReplyForward

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884