1470-490

ചിദംബരം കേസ്:’കള്ളപ്പണം വെളുപ്പിക്കലിന്റെ ഉത്തമ മാതൃക’

ഐഎന്‍എക്‌സ് മീഡിയയ്ക്ക് പണം നല്‍കിയ വിദേശകമ്പനികളെല്ലാം നേരിട്ടോ അല്ലാതെയോ കാര്‍ത്തി ചിദംബരത്തിന് നിയന്ത്രണമുള്ളവയാണ്. അതുകൊണ്ടുതന്നെ അഴിമതിക്ക് ചിദംബരം അനുമതി നല്‍കിയത് കാര്‍ത്തിയുടെ ഇടപെടലിനെത്തുടര്‍ന്നാണെന്ന് വിശ്വസിക്കാമെന്നാണ് അന്വേഷണ ഏജന്‍സികള്‍ വാദിക്കുന്നത്.

ന്യൂഡല്‍ഹി: ചിദംബരത്തിനെതിരെയുള്ള കേസ് ഒരു പ്രതികാരത്തിന്റെ കൂടി കഥയാകുകയാണോ. മുന്‍പ് ചിദംബരം അഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ സൊഹ്‌റാബുദ്ധീന്‍ ഏറ്റുമുട്ടല്‍ കേസില്‍ ഉള്‍പ്പെടുത്തി മുന്‍പ് അമിത്ഷായെ അറസ്റ്റ് ചെയ്തിരുന്നു. അതേ അമിത്ഷാ അഭ്യന്തരമന്ത്രിയാണിപ്പോള്‍. എന്നാല്‍ ചിദംബരത്തിനെതിരെയുള്ള വെറുമൊരു കള്ളക്കേസല്ല. ഒരു വലിയ അഴിമതി തന്നെയാണെന്നു മാത്രം.
ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യേപേക്ഷ തള്ളിക്കൊണ്ട് ചൊവ്വാഴ്ച ദില്ലി ഹൈക്കോടതി പറഞ്ഞത് ‘കള്ളപ്പണം വെളുപ്പിക്കലിന്റെ ഉത്തമ മാതൃക’യെന്നാണ്. ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു.

2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്‌സ് മീഡിയക്ക് വേണ്ടി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആസ്പദമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുണ്ടായിരുള്ളൂ. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന് ഐഎന്‍എക്‌സ് മീഡിയ അപേക്ഷ നല്‍കുകയും ധനകാര്യമന്ത്രാലയം ചട്ടങ്ങള്‍ മറികടന്ന് ഇതിന് അംഗീകാരം നല്കുകയുമായിരുന്നു. ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുമായിരുന്നു ഐഎന്‍എക്‌സ് മീഡിയയുടെ ഉടമകള്‍. ഇവര്‍ക്കുപുറമേ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിംദബരവും കേസില്‍ പ്രതിയാണ്.

ദില്ലിയിലെ ഹോട്ടല്‍ ഹയാത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിഫലമായി കാര്‍ത്തി ഒരു കോടി ഡോളര്‍ ആവശ്യപ്പെട്ടെന്നും സിബിഐ പറയുന്നു. ഇക്കാര്യം ഇന്ദ്രാണി മുഖര്‍ജി സമ്മതിച്ചിട്ടുമുണ്ട്. കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് കമ്പനിക്ക് ഐഎന്‍എക്‌സ് മീഡിയ ആദ്യം 10 ലക്ഷം രൂപ നല്‍കി. പിന്നീട് കാര്‍ത്തിയുടെ വിവിധ കമ്പനികള്‍ വഴി ഏഴ് ലക്ഷം ഡോളര്‍ വീതമുള്ള നാല് ഇന്‍വോയ്‌സുകളും നല്‍കി. ഇതെല്ലാം കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില്‍ സിബിഐ പിടിച്ചെടുത്തിരുന്നു.

ഐഎന്‍എക്‌സ് മീഡിയയ്ക്ക് പണം നല്‍കിയ വിദേശകമ്പനികളെല്ലാം നേരിട്ടോ അല്ലാതെയോ കാര്‍ത്തി ചിദംബരത്തിന് നിയന്ത്രണമുള്ളവയാണ്. അതുകൊണ്ടുതന്നെ അഴിമതിക്ക് ചിദംബരം അനുമതി നല്‍കിയത് കാര്‍ത്തിയുടെ ഇടപെടലിനെത്തുടര്‍ന്നാണെന്ന് വിശ്വസിക്കാമെന്നാണ് അന്വേഷണ ഏജന്‍സികള്‍ വാദിക്കുന്നത്. സാമ്പത്തിക ഇടപാടിലെ അഴിമതിയെക്കുറിച്ച് സിബിഐയും കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് അന്വേഷിക്കുന്നത്. ഈ രണ്ടുകേസുകളിലും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചിദംബരം അപേക്ഷ നല്‍കിയത്.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269