1470-490

ചിദംബരം കുടുങ്ങും, ഉടന്‍ അറസ്റ്റിന് സാധ്യത

ചിദംബരം ധനമന്ത്രിയായിരിക്കെ 2007ല്‍ ഐഎന്‍എക്‌സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം.

ന്യൂഡല്‍ഹി: അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം കുടുങ്ങും. ജാമ്യ ഹര്‍ജി ഇന്നലെ തള്ളിയതിനുപിന്നാലെ ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ സംഘമെത്തി. ആറ് പേരടങ്ങുന്ന സിബിഐ സംഘമാണ് വൈകുന്നേരത്തോടെ ചിദംബരത്തിന്റെ വീട്ടിലെത്തിയത്.
ചിദംബരം വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ തിരികെ പോവുകയായിരുന്നു. ചിദംബരം ധനമന്ത്രിയായിരിക്കെ 2007ല്‍ ഐഎന്‍എക്‌സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം.

ഇതില്‍ സിബിഐ രജിസ്റ്റര്‍ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് ഇഡി അന്വേഷണം നടത്തുന്നത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ഇതേ കേസില്‍ നേരത്തേ ഇ.ഡി. ചോദ്യംചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി കാര്‍ത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തിരുന്നു.

Comments are closed.