1470-490

ചന്ദ്രയാന്‍-2 സഞ്ചാരപഥം ക്രമീകരിച്ചു

ഇപ്പോള്‍ ചന്ദ്രനില്‍ നിന്നും 118 കിലോമീറ്റര്‍ അടുത്ത ദൂരവും 4412 കിലോമീറ്റര്‍ കൂടിയ ദൂരവും ഉള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഓഗസ്റ്റ് 28, 30 സെപ്റ്റംബര്‍ ഒന്ന് തീയ്യതികളില്‍ വീണ്ടും ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം ക്രമീകരിച്ച് ചന്ദ്രോപരിതലത്തോട് അടുപ്പിക്കും.

ബെംഗളുരു: ഇന്ത്യയുടെ രണ്ടാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2 സഞ്ചാരപഥം ക്രമീകരിച്ചു. വിജയകരമായാണ് ഇതു പൂര്‍ത്തിയാക്കിയത്. ഇതോടെ ചന്ദ്രയാന്‍-2 ചന്ദ്രനടുത്തെത്തിയതായി ശാസ്ത്രജ്ഞര്‍.
ഓഗസ്റ്റ് 20 രാവിലെയാണ് ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ പരിധിയിലേക്ക് പ്രവേശിച്ചത്. ഓഗസ്റ്റ് 21 ബുധനാഴ്ച ഉച്ചയ്ക്ക് 12.50 നാണ് പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ച് സഞ്ചാരപഥം ക്രമീകരിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഇതിന് 1228 സെക്കന്റ് സമയമെടുത്തു. ഇപ്പോള്‍ ചന്ദ്രനില്‍ നിന്നും 118 കിലോമീറ്റര്‍ അടുത്ത ദൂരവും 4412 കിലോമീറ്റര്‍ കൂടിയ ദൂരവും ഉള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഓഗസ്റ്റ് 28, 30 സെപ്റ്റംബര്‍ ഒന്ന് തീയ്യതികളില്‍ വീണ്ടും ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം ക്രമീകരിച്ച് ചന്ദ്രോപരിതലത്തോട് അടുപ്പിക്കും.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790