1470-490

കുട്ടിയെ പ്രതിഭയാക്കാം…. നിരവധി മാര്‍ഗങ്ങളുണ്ട്

ഐന്‍സ്‌റ്റൈനും മൊസാര്‍ട്ടും ഡാ വിഞ്ചിയുമെല്ലാം അസാമാന്യ പ്രതിഭകളായി മാറിയത് അവരുടെ കഴിവു കൊണ്ടു മാത്രമല്ല. വീട്ടിലുള്ളവരും മാതാപിതാക്കളും അധ്യാപകരുമെല്ലാം അവരുടെ കഴിവ് തിരിച്ചറിഞ്ഞ് ആവശ്യത്തിന് പ്രോത്സാഹിപ്പിച്ചതു കൊണ്ടു കൂടിയാണ് എന്നു നാം മനസിലാക്കണം. ചെറിയ പ്രായത്തിലേ ഇവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കണം. എന്നാല്‍ കൗമാരം കടക്കുതിനു മുന്‍പ് നേടുന്നതിനേക്കാള്‍ അറിവു നേടാന്‍ അവര്‍ക്കും സാധിക്കും. 

കൊച്ചി ഡെസ്‌ക്:  എവിടെ നോക്കിയാലും ആപ്പുകളുടെ പരസ്യമാണ്. ഒരു വിഭാഗം രക്ഷിതാക്കള്‍ക്കും ഇത്തരം ആപ്പുകളെ കുറിച്ചും അതിന്റെ ഗുണങ്ങളെ കുറിച്ചും ദോഷങ്ങളെ കുറിച്ചുമെല്ലാം അറിയാം. എന്നാല്‍ ഇത്തരം ആപ്പുകളെ കുറിച്ച് വേണ്ടത്ര ബോധവാന്‍മാരല്ല പല രക്ഷിതാക്കളും. ഫോണ്‍ കുട്ടികള്‍ക്ക് കൊടുക്കരുത് എന്ന് ബ്രെയ്‌നില്‍ സെറ്റ് ചെയ്തിട്ടുള്ളവര്‍ ഫോണിലൂടെ കുട്ടികള്‍ക്കു കിട്ടുന്ന മികച്ച അവസരങ്ങള്‍ തട്ടിത്തെറിപ്പിക്കുക കൂടിയാണെന്ന കാര്യം മറക്കരുത്. 
ഐന്‍സ്‌റ്റൈനും മൊസാര്‍ട്ടും ഡാ വിഞ്ചിയുമെല്ലാം അസാമാന്യ പ്രതിഭകളായി മാറിയത് അവരുടെ കഴിവു കൊണ്ടു മാത്രമല്ല. വീട്ടിലുള്ളവരും മാതാപിതാക്കളും അധ്യാപകരുമെല്ലാം അവരുടെ കഴിവ് തിരിച്ചറിഞ്ഞ് ആവശ്യത്തിന് പ്രോത്സാഹിപ്പിച്ചതു കൊണ്ടു കൂടിയാണ് എന്നു നാം മനസിലാക്കണം. ചെറിയ പ്രായത്തിലേ ഇവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കണം. എന്നാല്‍ കൗമാരം കടക്കുതിനു മുന്‍പ് നേടുന്നതിനേക്കാള്‍ അറിവു നേടാന്‍ അവര്‍ക്കും സാധിക്കും. കുട്ടികളുടെ പ്രതിഭ കണ്ടറിഞ്ഞ് ചെത്തി മിനുക്കിയെടുക്കുകയാണ് പ്രധാനം. നമ്മുടെ ചുറ്റുപാടില്‍ ഇതില്‍ പ്രധാന പങ്ക് വഹിക്കേണ്ടത് കുടുംബത്തിനകം തന്നെയാണ്. വളര്‍ച്ചയിലും, പഠനത്തിലും സൂക്ഷ്മ ശ്രദ്ധ വച്ച് പുലര്‍ത്തിയാല്‍ കുട്ടികള്‍ക്ക് എത്ര ഉയരത്തിലും എത്താന്‍ അവരെ സഹായിക്കും. സ്‌കൂളിലെ പഠനം എന്തൊക്കെ പറഞ്ഞാലും പൂര്‍ണമാകാന്‍ ഇടയില്ല. ഐക്യു ലെവല്‍ കൂടുതലുള്ള കുട്ടികളിലൂടെയാണ് പല അധ്യാപകരും കടന്നു പോകുന്നത്. അതിനു താഴെയുള്ള കുട്ടികള്‍ എത്രയൊക്കെയായാലും 75 മുതല്‍ 80 ശതമാനം കാര്യങ്ങള്‍ മാത്രമേ പഠിക്കൂ. എന്നാല്‍ ശരാശരി വിദ്യാര്‍ഥികളാകട്ടെ ഇത് 50 ശതമാനത്തില്‍ താഴെ മാത്രമേ വരുകയുള്ളൂവെന്നും വിദ്യഭ്യാസ രംഗത്തെ വിദഗ്ദര്‍ പറയുന്നു. അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് മറ്റൊരു സഹായം പഠനത്തിന്റെ കാര്യത്തിലുണ്ടാവണം. അതു വീടുകളില്‍ നിന്നു തന്നെയാണ് കൊടുക്കേണ്ടത്. എന്നാല്‍ വിദ്യഭ്യാസമില്ലാത്ത രക്ഷിതാക്കള്‍ക്ക് ഇതില്‍ പരിമിതിയുണ്ട്. ഇവിടെയാണ് ഇന്റര്‍നെറ്റിന്റെ സാധ്യത. മുന്‍പ് ട്യൂഷന്‍ സെന്ററുകളും ഗൈഡുകളുമാണ് ഭൂരിഭാഗം പേരും ആശ്രയിച്ചതെങ്കില്‍ ഇന്ന്അതിന് പകരം നിരവധി മാര്‍ഗങ്ങള്‍ ഇന്റര്‍നെറ്റിലുണ്ട്. വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ ലോകമെങ്ങും അദ്ധ്യയനത്തില്‍ വിവിധ നൂതന സാങ്കേതികവിദ്യകള്‍ കട് വരികയുണ്ടായി. ഇന്റര്‍നെറ്റ് എ കലവറ അധികമായി ഉപയോഗിക്കാനുള്ള സാധ്യത ഇന്നുണ്ട്. അതുപയോഗിക്കാന്‍ കുട്ടികളെ ചെറുപ്പത്തിലേ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇന്റര്‍നെറ്റ് എന്നാല്‍ അപകടകാരി എന്ന ചിന്തയില്‍ നിന്നും നല്ല കാര്യങ്ങളുടെ കലവറ കൂടിയെന്ന വസ്തുത മനസിലാക്കണം. 
ഡിജിറ്റല്‍ കാലഘട്ടത്തില്‍ തൊഴില്‍ വൈദഗ്ദ്യം നേടാന്‍ ഇന്റനെറ്റില്‍ നിന്നും മാറി നില്‍ക്കുക ആശാസ്യമല്ല. ലോകമാകെ ഇന്റര്‍നെറ്റിലേക്ക് മാറിക്കഴിഞ്ഞിട്ടു വര്‍ഷങ്ങളായി. വിവിധങ്ങളായ ടൂളുകള്‍ സന്നിവേശിപ്പിച്ച ഓണലൈന്‍ പോര്‍ട്ടലുകള്‍ കുട്ടികള്‍ക്കു പഠിക്കാനായി നിരവധിയുണ്ട്. ഏത് പ്രായക്കാര്‍ക്കും സ്വന്തം വേഗതയില്‍ (Self-Paced)  പഠിക്കാവു മാസ്സീവ് ഓപ്പ ഓ
ണ്‍ലൈന്‍ കോഴ്‌സുകളും  (MOOC) ഇന്ന് വളരെയധികം പ്രചാരം നേടിക്കഴിഞ്ഞു. സര്‍വകലാശാല തലത്തിലും, പ്രൊഫഷണലുകള്‍ക്കുമൊക്കെ അറിവ് നേടാവുന്ന സേവനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത ലോകത്തെമ്പാടുമുള്ള അദ്ധ്യാപകരുടെ ക്ലാസ്സുകളില്‍ പങ്കെടുത്ത് മികച്ച രീതിയില്‍ പഠനം നടത്താനുള്ള അവസരം ഇവ സൃഷ്ടിക്കുന്നു എന്നതാണ്. ഹാര്‍വാര്‍ഡ്, എംഐടി, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകളുടെ സംയുക്ത സംരഭമായ എഡെക്‌സ് (edX.org), കോഴ്‌സേര (Coursera) എന്നിവയൊക്കെ ഇതില്‍ ശ്രദ്ധേയമായ പോര്‍ട്ടലുകളാണ്.

Comments are closed.