1470-490

പരസ്യം കണ്ട് ആപ്പില്‍ വീഴണ്ട, പഠിക്കാന്‍ ഫ്രീ ആപ്പുകളേറെ

കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയം സ്‌കൂള്‍, കോളേജ്, സര്‍വകലാശാല, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എിവയ്‌ക്കെല്ലാം വേണ്ടി വികസിപ്പിച്ച സമഗ്രമായ ഒരു പ്ലാറ്റ്‌ഫോം ആണ് സ്വയം (Swayam.gov.in). എല്ലാ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലും ആപ്പ് രൂപത്തില്‍ സ്വയം ലഭ്യമാണ്. പഠിതാവിന്റെ താല്പര്യമനുസരിച്ച് ആവശ്യമുള്ള പഠന തലം തെരെഞ്ഞെടുത്താല്‍ വിവിധ ക്ലാസുകള്‍ ലഭിക്കുതാണ്. 14 വയസ്സിനു ശേഷം സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം തുടരാന്‍ കഴിയാതെ വരുവര്‍ക്ക് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി വിവിധങ്ങളായ സര്‍ട്ടിഫിക്കറ്റുകള്‍ നേടാന്‍ അവസരമൊരുക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം ചെന്നൈ ഐഐടിയുമായി ചേര്‍ന്ന് ലഭ്യമാക്കുന്ന NPTEL (nptel.ac.in) എ മൂക് (MOOC) പാഠ്യ പദ്ധതി സ്വയത്തില്‍ ലഭ്യമാണ്.

ലേണിങ് ആപ്പുകളുടെ പരസ്യങ്ങളാണ് ടിവിയിലും പത്രത്തിലും റോഡരികിലുമെല്ലാം. വലിയ തുകയാണ് ഇത്തരം ആപ്പുകള്‍ രക്ഷിതാക്കളില്‍ നിന്നും ഈടാക്കുന്നത്. സാധാരണക്കാരുടെ കുട്ടികള്‍ക്കാകട്ടെ ഇതു സാധ്യവുമല്ല. എന്നാല്‍ വന്‍ തുക മുടക്കാതെയും ഫ്രീയായും കിട്ടുന്ന ലേണിങ് ആപ്പുകള്‍ ധാരാളമുണ്ട്. അവയെ പരിചയപ്പെടാം. 

ഖാന്‍ അക്കാദമി

ബംഗ്ലാദേശി വംശജരായ മാതാപിതാക്കള്‍ക്ക് അമേരിക്കയില്‍ ജനിച്ച സല്‍മാന്‍ ഖാന്‍ രൂപം കൊടുത്ത പഠന മാദ്ധ്യമമാണ് ഖാന്‍ അക്കാദമി. കമ്പ്യൂട്ടര്‍, ടാബ്ലറ്റ്, മൊബൈല്‍ ഫോണ്‍ ഇവയിലെല്ലാം സൗജന്യമായി ലഭ്യമാകുന്നവയാണ് ഖാന്‍ അക്കാദമി വീഡിയോകള്‍. അവയെ സംയോജിപ്പിക്കു ആപ്പും ഖാന്‍ അക്കാദമി ലഭ്യമാക്കുന്നു. ഇന്ത്യയില്‍ അവരുടെ സാന്നിദ്ധ്യം വിപുലമാക്കിക്കൊണ്ടിരിക്കുന്ന ഖാന്‍ അക്കാദമി ഇപ്പോള്‍ നമ്മുടെ പാഠ്യ പദ്ധതികള്‍ക്കനുസൃതമായ പാഠങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കുട്ടികള്‍ സ്‌കൂളുകളില്‍ നി് മനസ്സിലാക്കുതിന്റെ പോരായ്മ മനസ്സിലാക്കി അത് പരിഹരിക്കാന്‍ വേണ്ട പാഠങ്ങള്‍ കണ്ടെത്തി പഠിക്കാന്‍ ഇത് സഹായിക്കും.

സികെ – 12
അമേരിക്കയിലും മറ്റും വ്യാപകമായ കിന്റര്‍ഗാര്‍ഡന്‍ മുതല്‍ ക്ലാസ്സ് 12 വരെയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കാനായി കാലിഫോര്‍ണിയയില്‍ ആരംഭിച്ചതാണ് സികെ-12 (CK-12). ആശയങ്ങളിലൂന്നിയുള്ള പഠനം (Concept-based learning), മള്‍ട്ടി മോഡല്‍ ലേണിങ് (multi modal learning) എന്നീ രീതിയിലൂന്നിയ സികെ-12 പാഠ്യ പദ്ധതികളിലുള്‍പ്പെടുത്താറുള്ള ഏതാണ്ട് എല്ലാ അദ്ധ്യയന മാര്‍ഗ്ഗങ്ങളും പഠിതാക്കള്‍ക്ക് ലഭ്യമാക്കുന്നു. അമേരിക്കന്‍ വിദ്യാഭ്യാസ വകുപ്പും നാസയുമടക്കം നിരവധി ഏജന്‍സികള്‍ സികെ-12 ഉപയോഗപ്പെടുത്തുന്നു. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്ങ്, ഗണിതം (ടഠഋങ) മേഖലകളില്‍ ഊന്നിയാണ് ഇത് ആരംഭിച്ചതെങ്കിലും പിന്നീട് ചരിത്രം, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ലഭ്യമാക്കി.

സ്വയം

കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയം സ്‌കൂള്‍, കോളേജ്, സര്‍വകലാശാല, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എിവയ്‌ക്കെല്ലാം വേണ്ടി വികസിപ്പിച്ച സമഗ്രമായ ഒരു പ്ലാറ്റ്‌ഫോം ആണ് സ്വയം (Swayam.gov.in). എല്ലാ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലും ആപ്പ് രൂപത്തില്‍ സ്വയം ലഭ്യമാണ്. പഠിതാവിന്റെ താല്പര്യമനുസരിച്ച് ആവശ്യമുള്ള പഠന തലം തെരെഞ്ഞെടുത്താല്‍ വിവിധ ക്ലാസുകള്‍ ലഭിക്കുതാണ്. 14 വയസ്സിനു ശേഷം സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം തുടരാന്‍ കഴിയാതെ വരുവര്‍ക്ക് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി വിവിധങ്ങളായ സര്‍ട്ടിഫിക്കറ്റുകള്‍ നേടാന്‍ അവസരമൊരുക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം ചെന്നൈ ഐഐടിയുമായി ചേര്‍ന്ന് ലഭ്യമാക്കുന്ന NPTEL (nptel.ac.in) എ മൂക് (MOOC) പാഠ്യ പദ്ധതി സ്വയത്തില്‍ ലഭ്യമാണ്.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373