1470-490

അഞ്ച് ജില്ലകളിൽ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി,

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഓഗസ്റ്റ് 16ന് അവധി പ്രഖ്യാപിച്ചത്. ഈ ജില്ലകളിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്റ്റർ അവധി നൽകിയിട്ടുണ്ട്.

മലപ്പുറം: അഞ്ച് ജില്ലകളിൽ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്റ്റർമാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഓഗസ്റ്റ് 16ന് അവധി പ്രഖ്യാപിച്ചത്. ഈ ജില്ലകളിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്റ്റർ അവധി നൽകിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും.

ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും കുട്ടനാട് താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴച അവധിയാണ്.

 കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ അവധി നൽകി. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

തൃശ്ശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചൃത്. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ പോലെ പ്രവർത്തിക്കും. 

 മലപ്പുറം ജില്ലയിൽ ഏറനാട്, നിലമ്പൂർ, കൊണ്ടോട്ടി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്നും ജില്ലാ കലക്റ്റർ അറിയിച്ചു.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ പിഎസ്‌സിയും വിവിധ സർവകലാശാലകളും ഈ ആഴ്ച നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചു. ആഗസ്റ്റ് 17, 18 തീയതികളിൽ നടക്കേണ്ടിയിരുന്ന പിഎസ്‌സി ഡിപ്പാർട്ട്‌മെന്‍റ് ടെസ്റ്റ് പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.എം.ജി. സർവകലാശാല വെള്ളിയാഴ്ച്ച (ഓഗസ്റ്റ് 16) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കേരള സർവകലാശാല ഓഗസ്റ്റ് 16ന് നടത്താനിരുന്ന സി.എസ്.എസ്. ഒഴികെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653