1470-490

അനധികൃത കെട്ടിങ്ങള്‍ പൊളിക്കുമെന്ന് നഗരസഭ,

മലപ്പുറം കോട്ടക്കുന്നിൽ വീണ്ടും അപകട സാധ്യത നിലനിൽക്കുന്നതായുംതുടര്‍ച്ചയായി മഴ പെയ്യുമ്പോള്‍ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് അധികൃതരുടെ റിപ്പോർട്ടിൽ പറയുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ അനധികൃത കെട്ടിങ്ങള്‍ പൊളിക്കുമെന്നു നഗരസഭ അറിയിച്ചു



മലപ്പുറം: കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് മൂന്നുപേര്‍ മരിച്ച മലപ്പുറം കോട്ടക്കുന്നിൽ വീണ്ടും അപകട സാധ്യത നിലനിൽക്കുന്നതായി ജിയോളജി സംഘം . തുടര്‍ച്ചയായി മഴ പെയ്യുമ്പോള്‍ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് അധികൃതരുടെ റിപ്പോർട്ടിൽ പറയുന്നു . ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ അനധികൃത കെട്ടിങ്ങള്‍ പൊളിക്കുമെന്നു നഗരസഭ അറിയിച്ചു അപകടമുണ്ടായ കോട്ടക്കുന്നിലെത്തി ജിയോളജി- റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു . കോട്ടക്കുന്നിന്‍റെ പടിഞ്ഞാറ്,വടക്ക് ഭാഗങ്ങള്‍ വാസയോഗ്യമല്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ . അപകടം നടന്ന സ്ഥലത്തിനടുത്ത് വിള്ളൽ കണ്ടെത്തിയതിനാല്‍ കൂടുതല്‍ പരിശോധന വേണമെന്നും റവന്യൂ -ജിയോളജി അധികൃതർ വ്യക്തമാക്കി. കോട്ടക്കുന്നിന്‍റെ രണ്ട് ഭാഗങ്ങളില്‍ താമസിക്കുന്ന നാല്‍പതോളം കുടുംബങ്ങളെ ഇതിനകം തന്നെ മാറ്റി പാർപ്പിച്ചിട്ടുണ്ട് . ഈ പ്രദേശത്തിന്‍റെ പരിസരത്തുള്ള പല കെട്ടിടങ്ങളും നിർമ്മാണ പ്രവര്‍ത്തികളും അനുമതി ഇല്ലാത്തതാണെന്ന് നഗരസഭ വ്യക്തമാക്കി. ഇത്തരം കെട്ടിടങ്ങള്‍ ഉടൻ തന്നെ പൊളിച്ചു മാറ്റുമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651