1470-490

പ്രളയ ബാധിതർക്ക്‌ സഹായവുമായി മുസ്ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയും,

ഒന്നാം ഘട്ടം എന്ന നിലക്ക് കുട്ടികൾക്കുള്ള ഉടുപ്പുകൾ, ചെരുപ്പുകൾ, മുതിർന്നവർക്കുള്ള വസ്ത്രങ്ങൾ, പുതപ്പുകൾ, ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവയാണ്‌ വിവിധ ക്യാമ്പുകളിൽ എത്തിച്ചത്‌. വളാഞ്ചേരി: പ്രളയം വലിയ നാശം വിതച്ച നിലമ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ്‌ വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹായങ്ങൾ നൽകിയത്‌. കുട്ടികൾക്കുള്ള ഉടുപ്പുകൾ, ചെരുപ്പുകൾ, മുതിർന്നവർക്കുള്ള വസ്ത്രങ്ങൾ, പുതപ്പുകൾ, ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവയാണ്‌ വിവിധ ക്യാമ്പുകളിൽ എത്തിച്ചത്‌. ഒന്നാം ഘട്ടം എന്ന നിലയ്‌ക്കാണ്‌ ഇപ്പോഴത്തെ സഹായം വിതരണം ചെയ്തതെന്ന് മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ കമ്മിറ്റി വ്യക്തമാക്കി. മുസ്ലിം ലീഗ്‌ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, ഭാരവാഹികളായ കെ മുസ്തഫ മാസ്റ്റർ, സി ദാവൂദ്‌ മാസ്റ്റർ, യൂത്ത്‌ ലീഗ്‌ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട്‌ സി എം റിയാസ്‌, ബഹ്‌റൈൻ കെ എം സി സി മലപ്പുറം ജില്ലാ ട്രഷറർ കൊന്നക്കാട്ടിൽ ഷംസുദ്ദീൻ, കെ.കെ ഷുക്കൂർ വടക്കുമുറി, കെ.കെ ഖമർ സമാൻ, എം സൈനുദ്ദീൻ, ഫൈസൽ അകയിൽ തുടങ്ങിയവർ നേതൃത്വം നൽകി.


Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761