1470-490

പ്രളയബാധിത പ്രദേശങ്ങളിൽ കുടിവെള്ളവുമായി ചെ ഗുവേര ഫോറം പ്രവർത്തകർ,

പ്രളയത്തെ തുടർന്ന് പുറമണ്ണുർ, തിരുവേഗപ്പുറ, വളാഞ്ചേരി എന്നിവിടങ്ങളിലെ  വീടുകളിൽ വെള്ളം കയറിയിരുന്നു. നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലും, ബന്ധുവീടുകളിലും അഭയം തേടിയത്. വെള്ളം ഇറങ്ങിയതോടു കൂടി വീട്ടിൽ തിരിച്ചെത്തിയവരാണ് കുടിക്കാനും, ആഹാരം പാകം ചെയ്യാനും ശുദ്ധജല മില്ലാതെ പ്രയാസപ്പെടുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ കൂടി വന്ന സന്ദേശം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ചെഗുവേര പ്രവർത്തകർ   ടാങ്കറിൽ പ്രദേശത്ത് കുടിവെള്ളം എത്തിച്ചത്.


 

വളാഞ്ചേരി: ശക്തമായ മഴയിൽ വയലും തോടും പറമ്പും ഒന്നായി ശുദ്ധജലം കിട്ടാക്കനിയായവർക്ക് കുടിവെള്ളം വിതരണം ചെയ്ത് വളാഞ്ചേരിയിലെ ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറം പ്രവർത്തകർ മാത്യകയായി. പ്രളയത്തെ തുടർന്ന് പുറമണ്ണുർ, ഇരിമ്പിളിയം, തിരുവേഗപ്പുറ, വളാഞ്ചേരി എന്നിവിടങ്ങളിലെ  വീടുകളിൽ വെള്ളം കയറിയിരുന്നു. നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലും, ബന്ധുവീടുകളിലും അഭയം തേടിയത്. വെള്ളം ഇറങ്ങിയതോടു കൂടി വീട്ടിൽ തിരിച്ചെത്തിയവരാണ് കുടിക്കാനും, ആഹാരം പാകം ചെയ്യാനും ശുദ്ധജല മില്ലാതെ പ്രയാസപ്പെട്ടത്.സാമൂഹ്യ മാധ്യമങ്ങളിൽ കൂടി വന്ന സന്ദേശം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ചെഗുവേര പ്രവർത്തകർ   ടാങ്കറിൽ പ്രദേശത്ത് കുടിവെള്ളം എത്തിച്ചത്. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനും ദിവസങ്ങൾ എടുത്തിരുന്നു.ആറായിരം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കർ ലോറിയിലാണ് കുടിവെളളമെത്തിക്കാൻ ഉപയോഗിക്കുന്നത്. പെരുന്നാൾ ദിനത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പുറമണ്ണൂർപ്രദേശങ്ങളിലാണ് കുടിവെള്ളം വിതരണം ചെയ്തിരുന്നത്.കഴിഞ്ഞ ദിവസം മുതൽ തിരുവേഗപ്പുറ പഞ്ചായത്തിലും വിതരണം ആരംഭിച്ചു.വരും ദിവസങ്ങളിലും കുടിവെള്ള വിതരണം ചെയ്യുമെന്നും ചെഗുവേര ഫോറം ഭാരവാഹികൾ പറഞു.


Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952