1470-490

വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക,

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടികയിൽ പേര്  ചേർക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നടപടികൾ ആഗസ്റ്റ് മാസം 16 മുതൽ സെപ്തംബർ 30 വരെയുള്ള കാലയളവിൽ നടക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടികയിൽ പേര്  ചേർക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നടപടികൾ ആഗസ്റ്റ് മാസം 16 മുതൽ സെപ്തംബർ 30 വരെയുള്ള കാലയളവിൽ നടക്കും.ആഗസ്റ്റ് 16 മുതൽ 31 വരെ വോട്ടർ പട്ടികയിലുള്ള തെറ്റായ പേര്, അഡ്രസ്സു്, ഫോട്ടോ എന്നിവ ശരിപ്പെടുത്തുന്നതിനുള്ള ഇലക്ട്രൽ പ്രോഗ്രാമും സെപ്തംബർ 1 മുതൽ 30 വരെ ബൂത്തു് ലെവൽ ഓഫീസർ [ബി.എൽ.ഒ.] വീടുകൾ സന്ദർശിച്ച് പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഇലക്ട്രിൽ റിവിഷൻ പ്രോഗ്രാമും നടക്കും. ഇലക്ട്രറൽ വേരിഫിക്കേഷൻ പ്രോഗ്രാം അനുസരിച്ച് തിരുത്തേണ്ടതായ പേരു് ഫോട്ടോ അഡ്രസ്സ് എന്നിവ ഇലക്ട്രറൽ കമ്മീഷന്റെ നാഷണൽ പോർട്ടറിലൂടെയോ *https://www.nvsp.in/*വോട്ടേഴ്സ് ഹെൽപ്പ് ലൈൻ എന്ന ആപ്പ് വഴിയോ, https://play.google.com/store/apps/details?id=com.eci.citizen എന്ന ആപ്പ് ഡൗൺലോഡ് ചെയ്തോ, അക്ഷയ കേന്ദ്രങ്ങൾവഴിയോ, താലൂക്ക്‌ ഓഫീസിലുള്ള ഫെസിലേഷൻ സെന്റർ വഴിയോ പാസ്പോർട്ട്  ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ID എന്നിവ ഉപയോഗിച്ച് തിരുത്താവുന്നതാണ്.ഇലക്ട്രറൽ റിവിഷൻ പ്രോഗ്രാം പ്രകാരം 2020 ജനുവരി 1ന്ന് 20 വയസ്സ് പൂർത്തിയാകുന്നവർ, വോട്ടർ പട്ടികയിൽ പേരില്ലാത്തവർ, വിദേശത്തുള്ളവർ തുടങ്ങിയവരെ ഉൾപ്പെടുത്തുന്നതിനും,  മരിച്ചു പോയവരെ നീക്കം ചെയ്യുന്നതിനും കഴിയും;പുതുക്കിയ വോട്ടർ പട്ടികയുടെ കരടു രൂപം ഓക്ടോബർ 15ന് പ്രസിദ്ധീകരിക്കും. പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ച് അന്തിമ പട്ടിക 2020 ജനുവരി 15ന് പ്രസി ദ്ധീകരിക്കും. ബൂത്ത് ലെവൽ ഓഫീസർമാരെ  സഹായിക്കുന്നതിനായി അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക്‌  ബൂത്ത്  അടിസ്ഥാനത്തിൽ ഓരോ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കാവുന്നതാണ്‌.ഇതിനാവശ്യമായ ഫോം 8 പ്രകാരമുള്ള അപേക്ഷ ബി.എൽ.ഒ മാരെ ഏൽപ്പിക്കേണ്ടതാണ്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651