1470-490

മഴക്കെടുതി; വളാഞ്ചേരി നഗരസഭയിൽ അടിയന്തിര കൗൺസിൽ യോഗം ചേർന്നു,

നഗരസഭ നിവാസികൾക്ക് ആവശ്യമായ സഹായമെത്തിക്കുന്നതും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുന്നതും ചർച്ച ചെയ്യുന്നതിനാണ് യോഗം ചേർന്നത്

വളാഞ്ചേരി: ശക്തമായ കാറ്റും മഴയും മൂലം ദുരിതമനുഭവിക്കുന്ന  നഗരസഭ നിവാസികൾക്ക് ആവശ്യമായ സഹായമെത്തിക്കുന്നതും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുന്നതും സംബന്ധിച്ച  കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ചെയർപേഴ്സൺ സി.കെ. റുഫീനയുടെ അദ്ധ്യക്ഷതയിൽ അടിയന്തിര കൗൺസിൽ യോഗം ചേർന്നു. വൈക്കത്തൂർ എ.യു.പി.സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുന്നതിനും, മഴക്കെടുതി മൂലമുണ്ടായ സാഹചര്യം നേരിടാൻ നഗരസഭ, വില്ലേജ് ഓഫീസ് മറ്റു സർക്കാർ സംവിധാനങ്ങൾ എന്നിവയുടെ സഹകരണത്തോടു കൂടി നഗരസഭാ പരിധിയിലെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക കലാകായിക സന്നദ്ധ സംഘടനകളുടെ സഹായം അഭ്യർത്ഥിക്കുന്നതിനും തീരുമാനിച്ചു. യോഗത്തിൽ വില്ലേജ് ഓഫീസർ, നഗരസഭ കൗൺസിലർമാർ മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

dav

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952