1470-490

ഓണ്‍ലൈന്‍ പോക്കുവരവ് വേഗത്തിലാക്കും

സര്‍വെ നടപടികളില്‍ കെട്ടികിടക്കുന്ന അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും വില്ലേജുകളില്‍ ഇ പെയ്മന്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി

മലപ്പുറം: ഭൂമിയുടെ പോക്കുവരവ് ഓണ്‍ലൈന്‍ വഴിയാക്കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ല കലക്ടര്‍ ജാഫര്‍ മലിക്. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. സര്‍വെ നടപടികളില്‍ കെട്ടികിടക്കുന്ന അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം. വില്ലേജുകളില്‍ ഇ പെയ്മന്റ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ അപേക്ഷകള്‍ കെട്ടികിടക്കുന്ന വില്ലേജുകളിലെ വില്ലേജ് ഓഫീസര്‍മാരുടെ യോഗം ഓഗസ്റ്റ് അവസാനത്തില്‍ ചേരാനും തീരുമാനിച്ചു. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തിരൂര്‍ ആര്‍ഡിഒ കാവേരികുട്ടി, ഡെപ്യൂട്ടി കലക്ടര്‍മാരായ വി അബ്ദുല്‍ സമദ്, ആശ എബ്രഹാം, റെലിസ് കോഡിനേറ്റര്‍ മദനന്‍, എല്‍.ആര്‍ തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573