1470-490

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനെ അറസ്റ്റ് ചെയ്തു,

2017 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് വലിയകുന്നിലെ വാടക വീട്ടിലെത്തിച്ച് പീഢിപ്പിക്കുകയായിരുന്നു. മൂന്നു തവണയാണ് പീഢനത്തിന് ഇരയാക്കിയത്. ചൈൽഡ് ലൈനിൽ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസ് കേസ്സെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നുവളാഞ്ചേരി: പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ച മധ്യവയസ്കനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശി ബദർക്കാൻറകത്ത് മൊയ്തീൻ കുട്ടി (58)യെയാണ് വളാഞ്ചേരി ഇൻസ്പെക്ടർ ഓഫ് പോലീസ് ടി.മനോഹരൻ  അറസ്റ്റ് ചെയ്തത്. 2017 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് വലിയകുന്നിലെ വാടക വീട്ടിലെത്തിച്ച് പീഢിപ്പിക്കുകയായിരുന്നു. മൂന്നു തവണയാണ് പീഢനത്തിന് ഇരയാക്കിയത്. ചൈൽഡ് ലൈനിൽ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസ് കേസ്സെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. വളാഞ്ചേരി ഇൻസ്പെക്ടർ ഓഫ് പോലീസ്  ടി. മനോഹരന്റ നേതൃത്വത്തിൽ എസ്.ഐ.  രഞ്ജിത്ത്, എസ്.സി.പി.ഒ. ജറീഷ്, സി.പി.ഒമാരായ കൃഷ്ണപ്രസാദ്, സുനിൽദേവ് , സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മഞ്ചേരി പോക്സോ കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305