1470-490

അക്ഷരങ്ങളിൽ വിസ്മയം തീർത്ത കാലിഗ്രാഫി ശില് പശാല ശ്രദ്ധേയമായി,

പ്രശസ്ത മലയാള കാലിഗ്രാഫർ നാരായണ ഭട്ടതിരിയാണ് ശില് പശാലയിൽ പങ്കെടുത്തവർക്ക്  പരിശീലനം നൽകിയത്

വളാഞ്ചേരി: വര ഫൈൻ ആർട്സ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഏകദിന കാലിഗ്രാഫി ശില് പശാല സംഘടിപ്പിച്ചു.പ്രശസ്ത മലയാള കാലിഗ്രാഫർ നാരായണ ഭട്ടതിരി ശില് പശാലയിൽ പരിശീലനം നൽകി.മലയാള അക്ഷരങ്ങൾ ചിത്ര രൂപത്തിൽ മനോഹരമായി   വരക്കുന്ന പ്രത്യേക ശൈലിയാണ് നാരായണ ഭട്ടതിരിയുടേത്.മലയാള കാലിഗ്രാഫി പരിശീലനം കുട്ടികൾക്ക് നവ്യാനുഭമായി.വര ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൾ സുരേഷ് മേച്ചേരി, നാസർ ഇരിമ്പിളിയം, അനീഷ്.വി.പി, നൂറുൽ ആബിദ് നാലകത്ത്, അനീഷ് വലിയകുന്ന്, അരുൺ ക്രിസ്റ്റി തുടങ്ങിയവർ സംബന്ധിച്ചു.

dav

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790