1470-490

എൽ ഡി എഫ് നാളെ നഗരസഭ ഓഫീസ് ഉപരോധിക്കും

നഗരത്തെ മാലിന്യ കൂമ്പാരമാക്കിയ ഐറിഷ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക, ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുക, സർക്കാർ പാർപ്പിട പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക,നികുതി വർദ്ധനവ് പിൻവലിച്ചു നികുതി സമാഹരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മുനിസിപ്പൽ ഉപരോധം സംഘടിപ്പിക്കുന്നത്. വളാഞ്ചേരി : വളാഞ്ചേരി മുനിസിപ്പൽ യു ഡി എഫ് ഭരണ സമിതിയുടെ നയങ്ങളിൽ പ്രതിഷേധിച്ചു എൽ ഡി എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുനിസിപ്പൽ ഓഫീസ് ഉപരോധ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. നഗരത്തെ മാലിന്യ കൂമ്പാരമാക്കിയ ഐറിഷ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക, ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുക, സർക്കാർ പാർപ്പിട പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക,നികുതി വർദ്ധനവ് പിൻവലിച്ചു നികുതി സമാഹരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മുനിസിപ്പൽ ഉപരോധം സംഘടിപ്പിക്കുന്നത്. മുഴുവൻ ആളുകളും നാളെ നടക്കുന്ന ഉപരോധ സമരവുമായി സഹകരിക്കണമെന്നും വരും ദിവസങ്ങളിലും ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.പത്ര സമ്മേളനത്തിൽ എൻ. വേണുഗോപാൽ, ടി .പി അബ്ദുൽ ഗഫൂർ, കെ.എം. ഫിറോസ് ബാബു, ടി .പി .രഘുനാഥ്, വി. പി .എ സലാം, കെ .കെ. ബാവ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653