1470-490

ഇനി പൗരനെ ഭീകരനാക്കി വെടി വച്ചു കൊല്ലാം

സിപിഎം, സിപിഐ, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികള്‍ മാത്രമാണ് സഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. 147 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 42 പേരാണ് ബില്ലിനെ എതിര്‍ത്തത്. 1963ലാണ് ഭീകരവിരുദ്ധ നിയമം ആദ്യമായി കൊണ്ടുവരുന്നത്.

ന്യൂഡല്‍ഹി: ഇനി പൗരനെ ഭീകരനാക്കി വെടി വച്ചു കൊല്ലാം. ഇതുകൂടി ഉള്‍പ്പെടുത്തിയുള്ള ബില്‍ ഇന്നലെ രാജ്യസഭയില്‍ പാസായി. യുഎപിഎ ഭേദഗതി ബില്ലിലാണ് പൗരവിരുദ്ധമായ നടപടി. ബില്ലിനെ അനുകൂലിച്ച് കോണ്‍ഗ്രസ്. ഈ ബില്ലിലൂടെ അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തികളെ ഭീകരനാക്കി പ്രഖ്യാപിക്കാം.
സിപിഎം, സിപിഐ, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികള്‍ മാത്രമാണ് സഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. 147 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 42 പേരാണ് ബില്ലിനെ എതിര്‍ത്തത്. 1963ലാണ് ഭീകരവിരുദ്ധ നിയമം ആദ്യമായി കൊണ്ടുവരുന്നത്. പിന്നീട് രണ്ട് തവണ ഈ നിയമത്തിന് ഭേദഗതി കൊണ്ടുവന്നിരുന്നു. കോണ്‍ഗ്രസിന്റെ നിലപാട് ജനവഞ്ചനയാണ് എന്ന് സിപിഐ എം എംപി കെ കെ രാഗേഷും കോണ്‍ഗ്രസ് നിലപാട് ദുരൂഹമെന്ന് സിപിഐ എംപി ബിനോയ് വിശ്വവും കുറ്റപ്പെടുത്തി. ബില്‍ ലോക്‌സഭ ജൂലായ് 24ന് പാസാക്കിയിരുന്നു.

ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ സഭയില്‍ കൊണ്ടുവന്നതിന് പിന്നാലെ കോണ്‍ഗ്രസ്, ഡിഎംകെ അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ആരാണ് ഭീകരന്‍ എന്നത് സംബന്ധിച്ച നിര്‍വചനം ബില്ലില്‍ വ്യക്തമല്ല എന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ നിങ്ങള്‍ ഭീകരരായി പ്രഖ്യാപിക്കും- കപില്‍ സിബല്‍ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884