1470-490

ശ്രീംരാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നു, മുഖം നോക്കരുതെന്നു മുഖ്യമന്ത്രി

ബഷീര്‍ മരിക്കാനിടയായ അപകടത്തില്‍ മദ്യപിച്ചു വാഹനമോടിച്ച ശ്രീം രാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥ ശ്രമം. എന്നാല്‍ യാതൊരു വിട്ടു വീഴ്ചയും ചെയ്യരുതെന്നു മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീര്‍ മരിക്കാനിടയായ അപകടത്തില്‍ മദ്യപിച്ചു വാഹനമോടിച്ച ശ്രീം രാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥ ശ്രമം. എന്നാല്‍ യാതൊരു വിട്ടു വീഴ്ചയും ചെയ്യരുതെന്നു മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നിന്നും രക്ഷപ്പെടാന്‍ താന്‍ ഡോക്റ്ററാണെന്നു പോലീസിനോട് ശ്രീം രാം വെങ്കിട്ടരാമന്‍ കള്ളം പറഞ്ഞതായും വെളിപ്പെടുത്തല്‍.

ഇതേ സമയം ശ്രീം രാം വെങ്കിട്ടരാമന്റെ രക്തസാംപിള്‍ എടുക്കാതെ പോലീസ് സഹായിച്ചു എന്ന ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍. വ്യക്തിയുടെ അനുമതിയില്ലാതെ രക്തസാംപിളെടുക്കാന്‍ പാടില്ലെന്നാണ് തിരുവനന്തപുരം കമ്മീഷണര്‍ സഞ്ജയ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. അപകട സ്ഥലത്തു നിന്നു തന്നെ ശ്രീം രാം വെങ്കിട്ടരാമനാണ് വണ്ടിയോടിച്ചതെന്ന് ആദ്യമെത്തിയ പോലീസുകാര്‍ക്ക് മനസിലായിരുന്നുവെന്ന് ആ സമയം സ്ഥലത്തുണ്ടായിരുന്ന നഗരവാസികള്‍ പറയുന്നു. ഇയാളെ സഹായിക്കാന്‍ ഉന്നത ഉദ്യോഗസ്ഥ നേതൃത്വം തന്നെ ഇടപെട്ടു എന്ന സൂചനകളാണ് പുറത്തു വരുന്നത്. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഗതാഗതമന്ത്രിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269