1470-490

വെങ്കിട്ടരാമന്‍ വിഷയം: സിവില്‍ സര്‍വീസ് ഗൂഡാലോചന പൊളിച്ചത് മാധ്യമങ്ങളും മുഖ്യമന്ത്രിയും

ഉന്നത ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒതുക്കാനുള്ള സകല വഴികളും ചെയ്തെങ്കിലും മാധ്യമങ്ങളുടെ ഇടപെടല്‍ എല്ലാ ഗൂഢാലോചനകളെയും അട്ടിമറിച്ചു. സംഭവ സ്ഥലത്തു നിന്നു തന്നെ ആളെ പോലീസിനു വ്യക്തമായിരുന്നു.

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവം ഒതുക്കാനുള്ള ശ്രമം പൊളിഞ്ഞത് മാധ്യമ ഇടപെടല്‍. ഉന്നത ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒതുക്കാനുള്ള സകല വഴികളും ചെയ്തെങ്കിലും മാധ്യമങ്ങളുടെ ഇടപെടല്‍ എല്ലാ ഗൂഢാലോചനകളെയും അട്ടിമറിച്ചു. സംഭവം അറിഞ്ഞതോടെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഡി ജി പിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ ഗൂഡാലോചന പൊളിഞ്ഞു. ഇതോടെ പൊലീസിനും നിവ്യത്തിയില്ലാതായി . സംഭവ സ്ഥലത്തു നിന്നു തന്നെ ആളെ പോലീസിനു വ്യക്തമായിരുന്നു. തുടര്‍ന്ന് നടന്നതെല്ലാം ശ്രീം വെങ്കിട്ടരാമനെ രക്ഷിക്കാനുള്ള നാടകീയ ശ്രമങ്ങളായിരുന്നു. കൂടെ സഞ്ചരിച്ച വനിതാ സുഹൃത്താണ് കാറോടിച്ചതെന്ന ശ്രീം വെങ്കിട്ടരാമന്റെ മൊഴി മുഖവിലയ്ക്കെടുത്തു ഇയാളെ രക്ഷപ്പെടുത്താനുള്ള നടപടികളാണ് പോലീസ് എടുത്തത്.

അതേസമയം സംഭവത്തിന്റെ സത്യാവസ്ഥ പുറത്തറിഞ്ഞാലും ശ്രീരാംവെങ്കിട്ടരാമന്‍ നിയമപരമായി കുടുങ്ങാന്‍ സാധ്യതയില്ലെന്നതാണ് മറ്റൊരു കാര്യം. സംഭവം നടന്നയുടന്‍ ഇയാളുടെ രക്തസാംപിള്‍ പരിശോധനക്കെടുക്കാത്ത സാഹചര്യത്തില്‍ കോടതിയില്‍ കേസ് നിലനില്‍ക്കില്ല. മദ്യപിച്ചു വാഹനമോടിച്ചു മരണം സംഭവിച്ച കേസുകളില്‍ സാക്ഷി മൊഴികളേക്കാള്‍ വേണ്ടത് മെഡിക്കല്‍ റിപ്പോര്‍ട്ടാണ്. സഹപ്രവര്‍ത്തകര്‍ മരിച്ച സംഭവമായതു കൊണ്ടു തന്നെ തിരുവന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരെല്ലാം നിതാന്ത ജാഗ്രതയോടെ സംഭവങ്ങള്‍ക്കു പിന്നില്‍ സഞ്ചരിച്ചു. ഇതോടെയാണ് അട്ടമറിയ്ക്കാനുള്ള ഐഎഎസ്-ഐപിഎസ് ശ്രമം പാളിയത്.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653