1470-490

ശ്രീംറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

മ്യൂസിയം പോലീസ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്റ് റിപ്പോര്‍ട്ട് ഉടന്‍ തന്നെ മജിസ്‌ട്രേറ്റിന് കൈമാറും.

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തി. മ്യൂസിയം പോലീസ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്റ് റിപ്പോര്‍ട്ട് ഉടന്‍ തന്നെ മജിസ്‌ട്രേറ്റിന് കൈമാറും. കുറ്റകരമായ നരഹത്യയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമം 304ാം വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. ജീവപര്യന്തമോ 10 വര്‍ഷമോ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ആശുപത്രിയില്‍ കസ്റ്റഡിയില്‍ വെക്കാനാണ് പൊലീസിന്റെ തീരുമാനം. ശ്രീറാം വെങ്കിട്ടരാമനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ശ്രീറാമിനൊപ്പം സഞ്ചരിച്ചിരുന്ന യുവതിയുടെ രഹസ്യമൊഴി വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790