1470-490

മജ് ലിസ് കോളേജ്: സിൽവർ ജൂബിലി ആഘോഷം ഗവർണർ ഉദ്ഘാടനം ചെയ്യും.

സ്റ്റുഡൻസ് മീറ്റ്, മെഗാ അലുംനി സംഗമം, വിദ്യാഭ്യാസ സമ്മേളനം, എന്നീ പരിപാടികളും സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കും.

വളാഞ്ചേരി: മജ്‌ ലിസ്ആർട്ട്സ് ആൻറ് സയൻസ് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷം ആഗസ്റ്റ് 18ന് ഞായറാഴ്ച ബഹുമാനപ്പെട്ട കേരള ഗവർണർ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. മജ് ലിസ് വാഫി കോളേജിന് പുതുതായി നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 17 ശനിയാഴ്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.ആഗസ്റ്റ് 16 വെള്ളിയാഴ്ച മജ്‌ ലിസ് പ്രസിഡന്റ് പി.കെ.അബ്ദു മുസ് ലിയാർ പതാക ഉയർത്തുന്നതോടെ ജൂബിലി ആഘോഷ പരിപാടികൾക്ക് തുടക്കമാകും. സ്റ്റുഡൻസ് മീറ്റ്, മെഗാ അലുംനി സംഗമം, വിദ്യാഭ്യാസ സമ്മേളനം, എന്നീ പരിപാടികളും സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കും.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ മജ് ലിസ് പ്രസിഡന്റ് പി.കെ.അബ്ദു മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജ് കമ്മിറ്റി ചെയർമാൻ സലീം കുരുവമ്പലം സിൽവർ ജൂബിലി ആഘോഷ പരിപാടികൾ വിശദീകരിച്ചു.മജ് ലിസ് സ്ഥാപനങ്ങളുടെ പ്രസിഡന്റ് പി.കെ.അബ്ദു മുസ്ലിയാർ, ജനറൽ സെക്രട്ടറി എം.പി.മുസ്തഫൽ ഫൈസി തുടങ്ങിയവർ മുഖ്യ രക്ഷാധികാരികളും ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ചെയർമാനും സി.പി.ഹംസ ഹാജി വർക്കിംഗ് ചെയർമാനും സലീം കുരുവമ്പലം ജനറൽ കൺവീനറും ആയി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ സെക്രട്ടറി സി.പി.ഹംസ ഹാജി, ടി.പി.മാനു ഹാജി, കെ.അബ്ദുറഷീദ്, മജ്ലിസ് സ്ഥാപന മേധാവികൾ, കമ്മിറ്റി ഭാരവാഹികൾ, പി.ടി.എ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.പി.മുഹമ്മദലി സ്വാഗതവും ഡയറക്റ്റർ ഡോ.സഫീർ നന്ദിയും പറഞ്ഞു.


Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653