1470-490

കേരള സര്‍വകലാശാല സെനറ്റ്: സിപിഎമ്മിനെ വെട്ടി ഗവര്‍ണര്‍

ജി സുഗുണന്‍ അഭിഭാഷകരുടെ പ്രതിനിധിയായും ഷിജുഖാന്‍ കലാസാഹിത്യ പ്രതിനിധിയായുമാണ് ശുപാര്‍ശ ചെയ്യപ്പെട്ടത്. രണ്ട് പേര്‍ക്കും അതത് മേഖലകളില്‍ യാതൊരു പരിചയമോ അനുഭവ സമ്പത്തോ ഇല്ലെന്ന് കണ്ടെത്തിയാണ് ഒഴിവാക്കിയത്.

തിരുവനന്തപുരം: കേരള സര്‍വകലാശാല വിഷയത്തില്‍ സിപിഎമ്മിനെ വെട്ടി ഗവര്‍ണര്‍. സെനറ്റിലേക്ക് സിപിഎം നിര്‍ദേശിച്ചവര്‍ക്ക് യോഗ്യതയില്ലെന്നു കണ്ടാണ് നീക്കിയത്. ഇതോടെ വന്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ് സിപിഎം. അഡ്വക്കറ്റ് ജി സുഗുണന്‍ ഷിജുഖാന്‍ എന്നിവരെയാണ് നീക്കിയത്.സാധാരണ ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വഴി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുന്ന സെനറ്റ് പാനല്‍ അതേപടി അംഗീകരിക്കലാണ് പതിവ്. എന്നാല്‍ ജസ്റ്റിസ് പി സദാശിവം ഗവര്‍ണറായ ശേഷം ഇങ്ങനെ സെനറ്റിലേക്കും സിന്‍ഡിക്കേറ്റിലേക്കും ശുപാര്‍ശ ചെയ്യുന്നവരുടെ പ്രവൃത്തി പരിചയവും ബയോഡാറ്റയുമൊക്കെ പരിശോധിക്കുന്ന രീതി ആരംഭിച്ചിരുന്നു. ഇത്തവണയും അത്തരത്തിലുള്ള പരിശോധനയിലൂടെയാണ് രണ്ട് പേരെ ഗവര്‍ണര്‍ ഒഴിവാക്കിയത്. ജി സുഗുണന്‍ അഭിഭാഷകരുടെ പ്രതിനിധിയായും ഷിജുഖാന്‍ കലാസാഹിത്യ പ്രതിനിധിയായുമാണ് ശുപാര്‍ശ ചെയ്യപ്പെട്ടത്. രണ്ട് പേര്‍ക്കും അതത് മേഖലകളില്‍ യാതൊരു പരിചയമോ അനുഭവ സമ്പത്തോ ഇല്ലെന്ന് കണ്ടെത്തിയാണ് ഒഴിവാക്കിയത്. പകരം ലിസ്റ്റിലുള്‍പ്പെടുത്തിയവര്‍ക്ക് സംഘപരിവാര്‍ പശ്ചാത്തലമുണ്ടെന്നാണ് സിപിഎം ആക്ഷേപിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373