1470-490

കാറോടിച്ചത് ശ്രീരാം വെങ്കിട്ടരാമന്‍ തന്നെ, മദ്യപിച്ചിരുന്നു. വ്യക്തിയുടെ സമ്മതമില്ലാതെ സാംപിളെടുക്കാന്‍ പറ്റില്ലെന്ന് പോലീസ്

അപകട സ്ഥലത്തു വച്ചു തന്നെ കാറോടിച്ചത് ശ്രീരാമാണെന്നു പോലീസിനു മനസിലായിരുന്നു. സംഭവത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ യൂണിറ്റ് മേധാവി കെ.എം. ബഷീര്‍ മരിക്കാനിടയായ സംഭവത്തില്‍ കാറോടിച്ചത് ശ്രീരാം വെങ്കിട്ടരാമന്‍ തന്നെ. അപകട സ്ഥലത്തു വച്ച് ഒരു ഓട്ടോക്കാരനും ജോബി എന്ന യുവാവും ദൃക്‌സാക്ഷികള്‍. അപകട സ്ഥലത്തു വച്ചു തന്നെ കാറോടിച്ചത് ശ്രീരാമാണെന്നു പോലീസിനു മനസിലായിരുന്നു. ശ്രീരാം മദ്യപിച്ചിരുന്നതായി പോലീസ്. എന്നാല്‍ താനല്ല വണ്ടിയോടിച്ചതെന്നും തന്റെ സുഹൃത്ത് വഫ ഫിറോസാണെന്നുമാണ് ശ്രീംരാം വെങ്കിട്ടരാമന്‍ പറഞ്ഞത്. സംഭവത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ പോലീസ് അലംഭാവം കാണിച്ചുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. അതേസമയം ശ്രീരാം വെങ്കിട്ടരാമന്റെയും യുവതിയുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ ശ്രീ രാംവെങ്കിട്ടരാമന്റെ രക്തസാംപിള്‍ പരിശോധിക്കാതിരുന്നത് കേസിനെ ബാധിച്ചേക്കാന്‍ സാധ്യതയുണ്ട്. വാഹനം ഓടിച്ചത് ആരാണെന്നത് സിസിടിവി ദൃശ്യം പരിശോധിച്ച് ഉറപ്പാക്കുമെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം ഉടന്‍ പുറത്തു വിടുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപമായിരുന്നു അപകടം. യുവതിക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651