1470-490

അയോധ്യ:സമവായമില്ല, ഇനി നിയമയുദ്ധം

കേസില്‍ ചൊവ്വാഴ്ച അന്തിമവാദം തുടങ്ങും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ദൈനംദിനാടിസ്ഥാനത്തില്‍ വാദംകേള്‍ക്കും. അന്തിമവാദത്തിന് തയ്യാറാകാന്‍ കക്ഷികളോടും രേഖകള്‍ സജ്ജീകരിക്കാന്‍ രജിസ്ട്രിയോടും കോടതി നിര്‍ദേശിച്ചു.

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക വിഷയത്തില്‍ ഇനി സമവായ സാധ്യതയില്ല. ഇനി അന്തിമവാദത്തിലേക്ക്. നിലവിലെ മധ്യസ്ഥശ്രമം പരാജയപ്പെട്ടു. തര്‍ക്കപരിഹാരത്തിന് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി അന്തിമ റിപ്പോര്‍ട്ട് നല്‍കി. പലവട്ടം ചര്‍ച്ചനടത്തിയിട്ടും തൃപ്തികരമായ പരിഹാരം കാണാന്‍ സാധിച്ചില്ല. കേസില്‍ ചൊവ്വാഴ്ച അന്തിമവാദം തുടങ്ങും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ദൈനംദിനാടിസ്ഥാനത്തില്‍ വാദംകേള്‍ക്കും. അന്തിമവാദത്തിന് തയ്യാറാകാന്‍ കക്ഷികളോടും രേഖകള്‍ സജ്ജീകരിക്കാന്‍ രജിസ്ട്രിയോടും കോടതി നിര്‍ദേശിച്ചു.

അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നീ കക്ഷികള്‍ക്ക് തുല്യമായി വീതിച്ച് കൊടുക്കാമെന്ന 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് ഭരണഘടനാബെഞ്ച് പരിഗണിക്കുന്നത്. 14 അപ്പീലുകളാണുള്ളത്. രാംലല്ലയുടെയും നിര്‍മോഹി അഖാഡയുടെയും മറ്റും വാദം ആദ്യം കേള്‍ക്കും. കക്ഷികള്‍ക്ക് വാദം മുഴുവന്‍ അവതരിപ്പിക്കാന്‍ 20 ദിവസമെങ്കിലും വേണമെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട്.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248