1470-490

മുൻഷി പ്രേംചന്ദ്, ഉറുദു – ഹിന്ദി ഗായകൻ മുഹമ്മദ് റഫി അനുസ്മരണം

വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഹിന്ദി, ഉറുദു ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിലാണ്  ഹിന്ദി സാഹിത്യകാരൻ മുൻഷി പ്രേംചന്ദ്, ഉറുദു, ഹിന്ദി ഗായകൻ മുഹമ്മദ് റഫി എന്നിവരുടെ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചത് 

വളാഞ്ചേരി: ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഹിന്ദി, ഉറുദു ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ  ഹിന്ദി സാഹിത്യകാരൻ മുൻഷി പ്രേംചന്ദ്, ഉറുദ, ഹിന്ദി ഗായകൻ മുഹമ്മദ് റഫി എന്നിവരുടെ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് പുസ്തക പ്രദർശനം, എക്സിബിഷൻ, ഡോക്യുമെന്ററി പ്രദർശനം എന്നിവ നടത്തി. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ സീനിയർ ഹിന്ദി അധ്യാപകൻ ജയപ്രകാശ്  അഴിക്കാട്ടിൽ   ഉദ്ഘാടനം ചെയ്തു.  ഉർദു  ക്ലബ്ബ് കോഡിനേറ്റർ മുഹമ്മദ് റഫി ചേർളോട്ടിൽ അധ്യക്ഷത വഹിച്ചു. ഇ. ജ്യോതി, സുരേഷ് പൂവാട്ടു മീത്തൽ, ആർ.എ. ദീപ എന്നിവർ പ്രസംഗിച്ചു. ഹിന്ദി ക്ലബ്ബ് കോഡിനേറ്റർ എം. ലീല സ്വാഗതവും, കെ. രാജി നന്ദിയും പറഞ്ഞു. 

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952