1470-490

ഉന്നാവ്: വിധി വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് സുപ്രീം കോടതി

ഈ കേസില്‍ നിയമം വല്ലതും നടക്കുന്നുണ്ടോ- ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു.

ന്യൂഡല്‍ഹി: ഉന്നാവ് കേസ് അന്വേഷണത്തിനെതിരെ സൂപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്താണ് ഈ രാജ്യത്ത് നടക്കുന്നത്. ഈ കേസില്‍ നിയമം വല്ലതും നടക്കുന്നുണ്ടോ- ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. വാഹനപകടത്തില്‍ ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം സമയമെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചെങ്കിലും ചീഫ് ജസ്റ്റിസ് സമ്മതിച്ചില്ല. ഉന്നാവ് പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും വിധി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രസ്താവിക്കുമെന്നും ചീഫ് ജസ്റ്റിസ്. പെണ്‍കുട്ടിയെ എയിംസിലെത്തിക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനായി എയര്‍ ആംബുലന്‍സ് ഉപയോഗിക്കാം.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838