1470-490

ടോള്‍ കടക്കാന്‍ പുതിയ കടമ്പ, ഇല്ലെങ്കില്‍ ഇരട്ടി തുക

ഡിസംബര്‍ ഒന്നു മുതല്‍ ഫാസ് ടാഗ് ഘടിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതോടെ ഈ സംവിധാനമില്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍പ്ലാസ കടക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. വാഹനങ്ങളുടെ എണ്ണം കൂടുന്നതുമൂലം ടോള്‍പ്ലാസകളില്‍ കുരുക്ക് രൂക്ഷമാകാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് തീരുമാനമെന്ന് ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

തൃശ്ശൂര്‍: വാഹനങ്ങളെ വലയ്ക്കാന്‍ പുതിയ നിയമവുമായി ദേശീയപാത അതോറിറ്റി. നാലു മാസത്തിനകം ഫാസ് ടാഗ് ഘടിപ്പിച്ചില്ലെങ്കില്‍ ടോള്‍ പ്ലാസകളില്‍ ഇരട്ടി തുക ഈടാക്കാന്‍ നിര്‍ദേശം. ഡിസംബര്‍ ഒന്നു മുതല്‍ ഫാസ് ടാഗ് ഘടിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതോടെ ഈ സംവിധാനമില്ലാത്ത വാഹനങ്ങള്‍ക്ക് ടോള്‍പ്ലാസ കടക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. വാഹനങ്ങളുടെ എണ്ണം കൂടുന്നതുമൂലം ടോള്‍പ്ലാസകളില്‍ കുരുക്ക് രൂക്ഷമാകാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് തീരുമാനമെന്ന് ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
രാജ്യത്ത് ആകെ പിരിക്കുന്ന ടോളിന്റെ 25 ശതമാനം മാത്രമാണ് ഫാസ്ടാഗിലൂടെ ലഭിക്കുന്നത്. 2017ല്‍ ദിവസ ഇടപാട് 30,000 രൂപയായിരുന്നു. 2019ല്‍ ഇത് 8.62 ലക്ഷം ആയി. പരിഷ്‌കാരം നടപ്പാക്കുമ്പോള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ടെന്നും ഇതു പരിഹരിക്കാന്‍ മുന്‍കരുതലുകളെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനിലാണ് (മുന്‍വശത്തെ ഗ്ലാസ്) ഫാസ്ടാഗ് സ്റ്റിക്കര്‍ പതിക്കുക. ഇതില്‍ രേഖപ്പെടുത്തിയ കോഡിലൂടെ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടോള്‍ ഇടപാട്. വാഹനം ടോള്‍ പ്ലാസയിലെത്തുമ്പോള്‍ പണമടയ്ക്കാതെ കടന്നുപോകാം. ഫാസ് ടാഗുമായി ബന്ധിപ്പിച്ച അക്കൗണ്ടില്‍നിന്ന് പണം പിടിച്ചോളും. അക്കൗണ്ടിലെ പണം തീരുന്നമുറയ്ക്ക് ടാഗ് റീചാര്‍ജ് ചെയ്യാം. ഒരുവാഹനത്തിന് ഒരു ഫാസ് ടാഗ് ആണ് ഉണ്ടാവുക. മറ്റു വാഹനങ്ങളിലേക്ക് ഇതു മാറ്റി പതിപ്പിക്കാനാവില്ല. തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങള്‍, പൊതുസേവന കേന്ദ്രങ്ങള്‍ (സി.എസ്.സി.) എന്നിവിടങ്ങളില്‍നിന്ന് ഫാസ് ടാഗ് രജിസ്‌ട്രേഷന്‍ നടത്താം. വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി നിര്‍ദിഷ്ട ഫീസ് അടച്ചാല്‍ സ്റ്റിക്കര്‍ കിട്ടും. പുതിയ വാഹനങ്ങള്‍ക്ക് ഡീലര്‍മാര്‍തന്നെ ഈ സൗകര്യം ചെയ്യുന്നുണ്ട്. ബാങ്കുകളിലൂടെയും മൊബൈല്‍ വാലറ്റുകളിലൂടെയും ടാഗ് റീചാര്‍ജ് ചെയ്യാം.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651