1470-490

തുഞ്ചന്റെ മണ്ണിൽ ഇനി ഓണം മഹോത്സവം

തിരൂ ർ നഗരസഭയുടെ നേതൃത്വത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, പി.ആർ.ഡി. , മലയാളം സർവ്വകലാശാല വിവിധ സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഓണം മഹോത്സവം സംഘടിപ്പുക്കുന്നത്

തിരൂർ : തുഞ്ചന്റെ മണ്ണിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഓണം മഹോത്സവം അരങ്ങേറും. നഗരസഭയുടെ നേതൃത്വത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, പി.ആർ.ഡി , മലയാളം സർവ്വകലാശാല, സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് കലയുടെയും, സാംസ്കാരികതനിമയുടെയും ചരിത്ര മഹോത്സവം ഒരുങ്ങുന്നത്. പ്രമുഖ കലാകാരന്മാർക്കൊപ്പം പ്രാദേശിക കലാകാരന്മാരുടെയും കലാവിരുന്നുകൾ, എക്സിബിഷൻ, സെമിനാറുകൾ, പഴയ കാല ചന്തകൾ , വ്യാപാരികളുടെ  നേതൃത്വത്തിൽ നഗരത്തെ  ദീപാലംകൃതമാക്കുകയും  പോയകാല പ്രൗഡിയുടെ പുനരാവിഷ്കാരവും ‘തിരൂരി ‘ന്റെ  ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടും. പരിപാടികളുടെ നടത്തിപ്പിനായി തിരൂർ , താനൂർ എം.എൽ.എ.മാർ, എം.പി. തുടങ്ങിയവരെ രക്ഷാധികാരികളായും നഗരസഭ ചെയർമാൻ കെ.ബാവ ചെയർമാനായും വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. മറക്കാനാവാത്ത ഒരുമയുടെയും, ഒത്തുചേരലിന്റെയും നന്മ നിറഞ്ഞ ‘ മഹോത്സവ ‘ മാണ് ഇത്തവണ ഓണക്കാലം നഗരവാസികൾക്കായി  സമ്മാനിക്കുക.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124