1470-490

കേരളത്തില്‍ ആറെണ്ണം ഇനി സ്വകാര്യ റെയ്ല്‍വേ സ്റ്റേഷന്‍

തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം, കൊല്ലം, തൃശൂര്‍, കാസര്‍കോട് എന്നീ സ്റ്റേഷനുകളാണ് സ്വകാര്യവത്കരിക്കുന്നത്.

കൊച്ചി: കേരളത്തിലെ ആറു റെയ്ല്‍വേ സ്റ്റേഷനുകള്‍ സ്വകാര്യവത്കരിക്കുന്നു. തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം, കൊല്ലം, തൃശൂര്‍, കാസര്‍കോട് എന്നീ സ്റ്റേഷനുകളാണ് സ്വകാര്യവത്കരിക്കുന്നു. രാജ്യത്താകെ 50 എണ്ണം സ്വകാര്യവത്കരിക്കുന്നുണ്ട്. ഭൂമി അടക്കമാണ് സ്വകാര്യ മേഖലയ്ക്കു നല്‍കുന്നത്. 50 സ്റ്റേഷനുകളില്‍ 7500 കോടി രൂപയുടെ വികസനപ്രവര്‍ത്തനം സ്വകാര്യ പങ്കാളിത്തത്തോടെ കൊണ്ടുവരുന്ന്് റെയില്‍വേ. രാജ്യത്തെ എ വണ്‍, എ ക്ലാസ് സ്റ്റേഷനുകളാണ് ആദ്യഘട്ടത്തില്‍ സ്വകാര്യവല്‍ക്കരിക്കുക. കോഴിക്കോട്, ചെന്നൈ സെന്‍ട്രല്‍ എന്നിവയുള്‍പ്പെടെ 23 സ്റ്റേഷനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നു. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കോഴിക്കോട് സ്റ്റേഷന്‍ കൈമാറ്റം മാറ്റിവച്ചു. രാജ്യത്തെ 400 സ്റ്റേഷനുകള്‍ സ്വകാര്യവല്‍ക്കരണ പട്ടികയിലുണ്ട്. കാറ്റഗറി അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കല്‍. ബിബേക് ദേബ്‌റോയ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സ്വകാര്യവല്‍ക്കരണം.

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217