1470-490

പാലക്കാട് രണ്ടേ കാല്‍ കിലോ സ്വര്‍ണ്ണാഭരണങ്ങളുമായി ഒരാള്‍ അറസ്റ്റില്‍


2 കിലൊ 300 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളുമായി രാജസ്ഥാന്‍ സ്വദേശി പാലക്കട് അറസ്റ്റില്‍. രാജസ്ഥാന്‍ ജുന്‍ജുരു ജില്ലക്കാരനായ നരേഷിനെയാണ് (36) പാലക്കാട് കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തത്

പാലക്കാട്: രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ടേ കാല്‍ കിലോ സ്വര്‍ണവുമായി രാജസ്ഥാന്‍ സ്വദേശി പാലക്കാട് അറസ്റ്റിലായി. രാജസ്ഥാന്‍, ജുന്‍ജുരു ജില്ലക്കാരനായ നരേഷിനെയാണ് (36) കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ വെച്ച് പോലീസ് പിടികൂടിയത്. ഇയാള്‍ സ്വര്‍ണം മുംബൈയിലേക്ക് കടത്താനുള്ള ശ്രമത്തിലായിരുന്നു. ത്യശ്ശൂരിലെ ഒരു ജ്വല്ലറിയില്‍ നിന്നുള്ള സ്വര്‍ണമാണിതെന്ന് അന്വേഷണ സംഘത്തിന് വിവരം കിട്ടിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഡാന്‍സാഫ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

പാലക്കാട് നിന്ന് പിടികൂടിയ സ്വര്‍ണം

പാലക്കാട് ഡിവൈഎസ്പി സാജു കെ അബ്രഹാം, നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബാബു തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പാലക്കാട് ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍ , ടൗണ്‍ സൗത്ത് എസ് ഐ ആര്‍ രഞ്ജിത് ഡാന്‍സാഫ് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആലത്തൂര്‍ എസ്‌ഐ അരുണ്‍, ജോണ്‍സണ്‍ലോബൊ, സാജിദ് സി എസ്, ഷമീര്‍, എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണ്ണക്കടത്ത് പിടികൂടിയത്.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952