1470-490

പൊതുമേഖല വില്‍പ്പന: സംരക്ഷിക്കാന്‍ സംസ്ഥാന ഇടപെടല്‍

കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായോ ഉദാരവ്യവസ്ഥയിലോ ആണ് ഭൂമിയും കെട്ടിടങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇവ വിറ്റഴിക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ ഇതുമായി ഒരുതരത്തിലും ബന്ധപ്പെടുത്തുന്നില്ല. ഈ സാഹചര്യത്തിലാണ് സെല്‍ രൂപീകരണം.

തിരുവനന്തപുരം: കേന്ദ്രം പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുമ്പോള്‍ കരുതലോടെ കേരളം. കേരളത്തിന്റെ സ്വത്തു വകകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടിയുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളുടെ വസ്തുവകകളില്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ട് ഇതു സംരക്ഷിക്കാന്‍ മോണിറ്ററിങ് സെല്‍ രൂപീകരിച്ചു. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലും സ്വകാര്യവല്‍ക്കരണവും കേന്ദ്രസര്‍ക്കാര്‍ ഉര്‍ജിതമാക്കിയതോടെയാണ് വസ്തുവകകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയമപരമായ അവകാശം സംരക്ഷിക്കാന്‍ സെല്‍ രൂപീകരിച്ചത്.

ലാന്‍ഡ് റവന്യു കമീഷണറേറ്റില്‍ അസിസ്റ്റന്റ് കമീഷണറുടെ (ലാന്‍ഡ് അസൈന്‍മെന്റ്) നേതൃത്വത്തിലാണ് സെല്‍. അസിസ്റ്റന്റ് കമീഷണര്‍, ലാന്‍ഡ് റവന്യു കമീഷണറുമായി ചര്‍ച്ചചെയ്ത് സെല്ലില്‍ ഉള്‍പ്പെടുത്തേണ്ട ഉദ്യോഗസ്ഥരെ തീരുമാനിക്കും. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി മേല്‍നോട്ടം വഹിക്കും.

കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായോ ഉദാരവ്യവസ്ഥയിലോ ആണ് ഭൂമിയും കെട്ടിടങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇവ വിറ്റഴിക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ ഇതുമായി ഒരുതരത്തിലും ബന്ധപ്പെടുത്തുന്നില്ല. ഈ സാഹചര്യത്തിലാണ് സെല്‍ രൂപീകരണം.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653