1470-490

ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ മരിക്കുന്നത് എന്‍ഐഎ വിശ്വസിക്കാത്തത് എന്തുകൊണ്ട്?

വട്ടംകുളം സ്വദേശി മുഹമ്മദ് മുഹ്‌സിന്‍(22) ജൂലായ് 18ന് അമേരിക്കയുടെ ആളില്ലാ വിമാനത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണു സഹോദരിക്കു കിട്ടിയ സന്ദേശം. കഴിഞ്ഞ കാലങ്ങളില്‍ ഇത്തരത്തില്‍ വന്ന മരണ അറിയിപ്പുകള്‍ക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. കൊല്ലപ്പെട്ടയാളുടെ മൃതദേഹം രാജ്യങ്ങളുടെ ഔദ്യോഗിക ഏജന്‍സികള്‍ സ്ഥിരീകരിക്കാതെ അന്വേഷണ ഏജന്‍സികള്‍ മുഖവിലയ്‌ക്കെടുക്കാറില്ല.

മലപ്പുറം: ഐഎസ്‌ഐസില്‍ ചേര്‍ന്നു എന്നു പറയപ്പെടുന്ന എടപ്പാള്‍ വട്ടംകുളം സ്വദേശി മരിച്ചുവെന്ന റിപ്പോര്‍ട്ട് വിശ്വസിക്കാതെ അന്വേഷണ ഏജന്‍സികള്‍. വട്ടംകുളം സ്വദേശി മുഹമ്മദ് മുഹ്‌സിന്‍(22) ജൂലായ് 18ന് അമേരിക്കയുടെ ആളില്ലാ വിമാനത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണു സഹോദരിക്കു കിട്ടിയ സന്ദേശം. കഴിഞ്ഞ കാലങ്ങളില്‍ ഇത്തരത്തില്‍ വന്ന മരണ അറിയിപ്പുകള്‍ക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. കൊല്ലപ്പെട്ടയാളുടെ മൃതദേഹം രാജ്യങ്ങളുടെ ഔദ്യോഗിക ഏജന്‍സികള്‍ സ്ഥിരീകരിക്കാതെ അന്വേഷണ ഏജന്‍സികള്‍ മുഖവിലയ്‌ക്കെടുക്കാറില്ല. ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളെ കബളിപ്പിക്കാന്‍ കേരളത്തിലെ മാധ്യമങ്ങളിലൂടെ വാര്‍ത്ത വരുത്തിച്ചു എന്‍ഐഎ കണ്ണില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള തന്ത്രമാകാമിതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
മുഹ്‌സിന്റെ മരണവും തിരിച്ചറിയാത്ത നമ്പറില്‍നിന്ന് വാട്‌സാപ്പ് വഴിയാണ് മലയാളത്തിലുള്ള സന്ദേശം. ഇക്കാര്യം പോലീസിലറിയിക്കരുതെന്നും നിങ്ങളുടെ സഹോദരന്റെ എല്ലാ ആഗ്രഹങ്ങളും ദൈവം സാധിച്ചുകൊടുത്തതായി ആശ്വസിക്കാമെന്നും ഇതില്‍ പറയുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952