1470-490

ആസ്തി കൂട്ടി ബിജെപിയും സിപിഎമ്മും, കുറഞ്ഞ് കോണ്‍ഗ്രസ്2017-18 സാമ്പത്തിക വര്‍ഷം ബിജെപിയുടെ ആകെ ആസ്തിയില്‍ 22.27 ശതമാനം വര്‍ധന. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്)ആണ് കണക്കുകള്‍ പുറത്തു വിട്ടത്.

ന്യൂഡെല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തി കുന്നുകൂടുന്നു. ഇക്കാര്യത്തില്‍ ബിജെപിയും സിപിഎമ്മും സിപിഐയും ഒന്നും ഒട്ടും പുറകിലല്ല. കോണ്‍ഗ്രസിനാകട്ടെ വരുമാനം കുറഞ്ഞു. ഭരണം കയ്യിലുണ്ടായതു കൊണ്ടാകും ബിജെപിയാണ് ഇക്കാര്യത്തില്‍ മുന്നില്‍ 2017-18 സാമ്പത്തിക വര്‍ഷം ബിജെപിയുടെ ആകെ ആസ്തിയില്‍ 22.27 ശതമാനം വര്‍ധന. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്)ആണ് കണക്കുകള്‍ പുറത്തു വിട്ടത്.

2016-17ല്‍ വര്‍ഷം തുടങ്ങുമ്പോള്‍ ബിജെപിക്ക് 1213.13 കോടി രൂപയുടെ സ്വത്തുക്കള്‍. ഇത നിലവില്‍് 1483.35 കോടിയായി. യഥാക്രമം 854.75 കോടിയുണ്ടായിരുന്ന കോണ്‍ഗ്രസിന് തൊട്ടടുത്ത വര്‍ഷം കുറവുണ്ടായി. എന്‍സിപിയുടെയും കുറഞ്ഞു. സി.പി.എമ്മിന്റെ ആകെ ആസ്തിമൂല്യം 2016-17 സാമ്പത്തിക വര്‍ഷം 463.76 കോടിയായിരുന്നെങ്കില്‍ തൊട്ടടുത്ത വര്‍ഷം 482.1 കോടിയായി ഉയര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റേത് 26.25 കോടിയില്‍ നിന്ന് 29.1 കോടിയായും ബി.എസ്.പിയുടേത് 680.63 കോടിയില്‍ നിന്ന് 716.72 കോടി രൂപയായും ഉയന്നു.

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551