1470-490

റെയ്ല്‍വേ വികസനത്തിന് തടസം കേന്ദ്രമോ കേരളമോ?

സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ റെയില്‍വേമന്ത്രി പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഉടന്‍ കത്തയക്കുമെന്നറിയിച്ച പീയൂഷ് ഗോയല്‍ കേരളത്തിലെ എം.പി.മാര്‍ സംസ്ഥാനസര്‍ക്കാരുമായി വിഷയം ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ടു

തിരുവനന്തപുരം: കാലങ്ങളായി കേരളത്തില്‍ നിന്നുയരുന്ന പരാതിയാണ് മുടങ്ങിക്കിടക്കുന്ന പല വികസന പദ്ധതികള്‍. കേന്ദ്രം കേരളത്തോട് പക വീട്ടുകയാണെന്ന് ഒരു വശത്തും കേരളം സഹകരിക്കുന്നില്ലെന്നു മറുവശത്തും പരാതി പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവര്‍ക്ക് പരിഗണന കിട്ടിയേ തീരൂ. 2000 കോടിയോളം രൂപയുടെ പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് എംപി ശ്രീകണ്ഠന്‍ എംപി സമീപിച്ചപ്പോഴാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ റെയില്‍വേമന്ത്രി പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഉടന്‍ കത്തയക്കുമെന്നറിയിച്ച പീയൂഷ് ഗോയല്‍ കേരളത്തിലെ എം.പി.മാര്‍ സംസ്ഥാനസര്‍ക്കാരുമായി വിഷയം ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ടു. പാലക്കാട് കോച്ച് ഫാക്ടറി അനിശ്ചിതത്വത്തില്‍ കിടക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ വി.കെ. ശ്രീകണ്ഠന്‍ കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. പാലക്കാട്‌പൊള്ളാച്ചി റൂട്ടില്‍ പുതിയ തീവണ്ടി ആരംഭിക്കാമെന്നും പാലക്കാട്, ഷൊര്‍ണൂര്‍ സ്റ്റേഷനുകളില്‍ പിറ്റ്‌ലൈന്‍ സ്ഥാപിക്കാമെന്നും മന്ത്രി ഉറപ്പുനല്‍കിയതായി എം.പി. അറിയിച്ചു.നാലുവര്‍ഷംമുമ്പ് 450 കോടി രൂപ മുടക്കി ബ്രോഡ്‌ഗേജ് ആക്കിയ പാലക്കാട്‌പൊള്ളാച്ചി റൂട്ടില്‍ പുതിയ സര്‍വീസുകള്‍ ആരംഭിച്ചാല്‍ മംഗളൂരു തൂത്തുക്കുടി തുറമുഖങ്ങളെ ബന്ധിപ്പിച്ചു ചരക്കുഗതാഗതം വര്‍ധിപ്പിക്കാമെന്നും മൂകാംബിക, ഏര്‍വാടി, പഴനി, മധുര, രാമേശ്വരം തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങളിലേക്കു യാത്രാസൗകര്യം വര്‍ധിപ്പിക്കാമെന്നും ശീകണ്ഠന്‍.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838