1470-490

ട്രെയ്‌നിലെ ടോയ്‌ലറ്റില്‍ ഇനി മൂക്കു പൊത്താതെ കേറാം

വെള്ളവും ഓക്‌സിജനും ആവശ്യമില്ലാത്ത അനാറോബിക് ബാക്ടീരിയകള്‍ ചാണകലായനിയില്‍ നിന്നാണ് ടാങ്കുകളിലേക്കു നിറയ്ക്കുന്നത്. ഡല്‍ഹിയില്‍നിന്നാണ് ഇവ ഡിപ്പോകളിലെത്തിക്കുന്നത്. ടാങ്കിലെ ആറു ചേംബറുകളിലാണ് ബാക്ടീരിയ ലായനി നിറയ്ക്കുക.

ഷൊര്‍ണൂര്‍: കേരളത്തിലെ ട്രെയ്‌നുകളില്‍യാത്ര ചെയ്യുന്ന കാര്യമാലോചിക്കുമ്പോള്‍ ആദ്യം ഓര്‍മ വരിക ടോയ്‌ലറ്റുകളേ കുറിച്ചാണ്. മിക്ക ട്രെയ്‌നുകളുടെയും ടോയ്‌ലറ്റുകള്‍ വൃത്തിഹീനമാണ്. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ മേഖലകളില്‍ നിന്നു വരുന്ന ട്രെയ്‌നുകളില്‍ എന്നാല്‍ ഇതിന് ഒരറുധി വരുമെന്നു പറയുന്നു റെയ്ല്‍വേ അധികൃതര്‍.
ജനറല്‍, സ്ലീപ്പര്‍, എ.സി. എന്നിങ്ങനെ 2584 കോച്ചുകളിലും ബയോ ടോയ്‌ലെറ്റ് റെഡി. പാലക്കാട് ഡിവിഷനില്‍ ഗാര്‍ഡ് റൂമിന്റെ (എസ്.എല്‍.ആര്‍.) ഏഴു കോച്ചുകളില്‍ മാത്രമാണ് ഇവ ഘടിപ്പിക്കാന്‍ ബാക്കി. അത് ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. തിരുവനന്തപുരം ഡിവിഷനിലെ 2000 കോച്ചുകളിലും പാലക്കാട് ഡിവിഷനില്‍ 584 എണ്ണത്തിലും ബയോ ടോയ്‌ലെറ്റ് ഘടിപ്പിച്ചു. വെള്ളവും ഓക്‌സിജനും ആവശ്യമില്ലാത്ത അനാറോബിക് ബാക്ടീരിയകള്‍ ചാണകലായനിയില്‍ നിന്നാണ് ടാങ്കുകളിലേക്കു നിറയ്ക്കുന്നത്. ഡല്‍ഹിയില്‍നിന്നാണ് ഇവ ഡിപ്പോകളിലെത്തിക്കുന്നത്. ടാങ്കിലെ ആറു ചേംബറുകളിലാണ് ബാക്ടീരിയ ലായനി നിറയ്ക്കുക. ടാങ്കിലെ ബാക്ടീരിയ ബാക്കിയാക്കുന്നത് ുെ. ഇതിലുപയോഗിക്കുന്ന അനാറോബിക് ബാക്ടീരിയ മംഗളുരു, ഷൊര്‍ണൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണി ഡിപ്പോകളില്‍നിന്ന് നിറയ്ക്കുമെന്ന് റെയ്ല്‍വേ അധികൃതര്‍. വള്ളം മാത്രമായിരിക്കും. ഈ വെള്ളം ക്‌ളോറിന്‍ ഉപയോഗിച്ചു വൃത്തിയാക്കും. നാപ്കിന്‍, പ്ലാസ്റ്റിക് തുടങ്ങിയവ കുടുങ്ങിയാല്‍ മാത്രമേ ദുര്‍ഗന്ധമുണ്ടാകൂ. മൂന്നുമാസം കൂടുമ്പോള്‍ ലായനി ലാബില്‍ പരിശോധിക്കും. ബാക്ടീരിയ കുറവുണ്ടെങ്കില്‍ വീണ്ടും നിറയ്ക്കും. 18 മാസം കൂടുമ്പോള്‍ കോച്ച് ചെന്നൈയില്‍ പിരിയോഡിക് ഓവറോളിങ്ങിനു കൊണ്ടുപോകും

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884