1470-490

നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക

നോണ്‍ സ്റ്റിക് പാത്രങ്ങള്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് അയര്‍ലന്‍ഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജി സ്ലൈഗോയിലെ നാനോ ടെക്നോളജി ആന്‍ഡ് ബയോ എന്‍ജിനീയറിങ് മേധാവിയായ മലയാളിയായ സുരേഷ്.സി. പിള്ള വ്യക്തമാക്കുന്നത്.

നമ്മുടെ വീടുകളിലെ അടുക്കളയില്‍ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് നോണ്‍ സ്റ്റിക് പാത്രങ്ങള്‍. പാചകം ചെയ്യുന്നവ അടിയ്ക്ക് പിടിക്കാതിരിക്കാന്‍ ഗുണകരമാണെന്ന രീതിയിലാണ് ഇത് എല്ലാവരും ഉപയോഗിക്കുന്നത്. ഈ നോണ്‍ സ്റ്റിക് പാത്രങ്ങള്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് അയര്‍ലന്‍ഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജി സ്ലൈഗോയിലെ നാനോ ടെക്നോളജി ആന്‍ഡ് ബയോ എന്‍ജിനീയറിങ് മേധാവിയായ മലയാളിയായ സുരേഷ്.സി. പിള്ള വ്യക്തമാക്കുന്നത്.


ടെഫ്ളോണ്‍ ആണ് നോണ്‍ സ്റ്റിക് പാത്രങ്ങളില്‍ ഉപയോഗിക്കുന്നതെന്നാണ് പറയുന്നത്. എന്നാല്‍ ടെഫ്ളോണ്‍ ഒരു രാസവസ്തുവൊന്നുമല്ല ഒരു ബ്രാന്‍ഡ് നെയിം മാത്രമാണ്. സത്യത്തില്‍ പോളി ടെട്രാ ഫ്ളൂറോ എതിലിന്‍(PTFE) ആണ് നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ ഉപയോഗിക്കുന്നത്. ഇതിനെ കമ്പനി പറയുന്ന പേരാണ് ടെഫ്ളോണ്‍. PTFE വെള്ളം പിടിക്കാത്ത ഒരു മെറ്റീരിയലാണ്. ഭൗതിക ശാസ്ത്രത്തില്‍ ഇതിനെ ഹൈഡ്രോഫോബിക് എന്നു പറയും. അതുകൊണ്ടു തന്നെ വെള്ളം ചേര്‍ത്ത ആഹാരം നോണ്‍ സ്റ്റികില്‍ കുക്ക് ചെയ്താല്‍ ഒട്ടിപ്പിടിക്കില്ല. കാരണം കാര്‍ബണും ഫ്ളൂറിനും കൊണ്ടാണ് ഇതു നിര്‍മിക്കപ്പെട്ടിട്ടുള്ളത്.


2600c യ്ക്കു മുകളില്‍ ചൂടാകുമ്പോള്‍ PTFE ആവരണങ്ങള്‍ വിഘടിക്കാന്‍ തുടങ്ങും. ഇങ്ങനെ ഫ്ളൂറോ കാര്‍ബണുകളും മറ്റ് ഉത്പ്പന്നങ്ങളുമുണ്ടാകും. ദോശ ചുടുമ്പോള്‍ 400 മുതല്‍ 5000c വരെ ചൂടാകാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ഫ്ളൂറോ കാര്‍ബണുകള്‍ ആഹാരത്തില്‍ ചേരും. അതുകൊണ്ട് നോണ്‍ സ്റ്റിക് പാത്രങ്ങള്‍ തനിയെ ചൂടാക്കരുത്. അതായത് വെള്ളം ചേര്‍ത്തുള്ള ഏത് ആഹാരവും പാകം ചെയ്യുന്നത് സുരക്ഷിതമാണ് എന്നര്‍ത്ഥം.

ശ്രദ്ധിക്കേണ്ടവ:-

ആഹാരമില്ലാതെ നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ചൂടാക്കരുത്. സ്റ്റീല്‍, ലോഹ തവികളോ കൂര്‍ത്ത മറ്റു തവികളോ ഉപയോഗിക്കരുത്. സിലിക്കോണ്‍, മരം തവികള്‍ ഉപയോഗിക്കാം. പാടുകള്‍ വീണ പാത്രങ്ങള്‍ ഉപേക്ഷിച്ച് പുതിയതു വാങ്ങുക. ഇത്രയും ശ്രദ്ധിച്ചാല്‍ നോണ്‍ സ്റ്റിക് പാത്രങ്ങള്‍ സുരക്ഷിതമാണ്.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385