1470-490

കഫേ കോഫി ഡേ ഉടമയുടേത് ആത്മഹത്യ?

ഒപ്പം ഡ്രൈവര്‍ ബസവരാജും ഉണ്ടായിരുന്നു. ഹാസനിലെ സകലേഷ്പുരയില്‍ നിന്ന് കാര്‍ മംഗളൂരുവിലേക്ക് വിടാന്‍ ആവശ്യപ്പെട്ടു. വൈകീട്ട് ഏഴോടെ മംഗളൂരുവിലെത്തി. നഗരത്തില്‍ കയറാതെ നേത്രാവതി പാലത്തിനരികിലേക്ക് കാര്‍ വിടാന്‍ പറഞ്ഞു. പിന്നീടാണ് കാണാതായത്.

ബംഗളൂരു: കടം കയറിയ കോടീശ്വരന്‍ ഒടുവില്‍ ജീവിതം സ്വയം അവസാനിപ്പിച്ചു. രാജ്യത്തെ മുന്‍നിര കോഫി ശൃംഖലയായ കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥ ഹെഗ്‌ഡെ(60) ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നല്‍കുന്ന വിവരം. മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകനായിരുന്നു. ഇയാളെ തിങ്കളാഴ്ചയാണ് കാണാതായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സിദ്ധാര്‍ഥ സ്വന്തം കാറില്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. ഒപ്പം ഡ്രൈവര്‍ ബസവരാജും ഉണ്ടായിരുന്നു. ഹാസനിലെ സകലേഷ്പുരയില്‍ നിന്ന് കാര്‍ മംഗളൂരുവിലേക്ക് വിടാന്‍ ആവശ്യപ്പെട്ടു. വൈകീട്ട് ഏഴോടെ മംഗളൂരുവിലെത്തി. നഗരത്തില്‍ കയറാതെ നേത്രാവതി പാലത്തിനരികിലേക്ക് കാര്‍ വിടാന്‍ പറഞ്ഞു. പിന്നീടാണ് കാണാതായത്.നീണ്ട 34 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പാലത്തിന് സമീപമുള്ള ഹൊയ്‌കെ ബസാറില്‍ നിന്ന് ഇന്ന് പുലര്‍ച്ച ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.നാവികസേനയുടെയും തീരരക്ഷാസേനയുടെയും നേതൃത്വത്തിലാണ് തിരിച്ചില്‍ നടത്തിയത്.

Comments are closed.

x

COVID-19

India
Confirmed: 37,380,253Deaths: 486,451