1470-490

പാലക്കാട് 22 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി, ഇടുക്കി സ്വദേശി അറസ്റ്റില്‍



ഇടുക്കി പാറത്തോട് സ്വദേശി വര്‍ക്കി ജോസഫ് മകന്‍ കൊച്ചു എന്ന് വിളിക്കുന്ന അനൂപ് ജോര്‍ജ് അറസ്റ്റില്‍, മാരുതി ആള്‍ട്ടോ കാറിന്റെ ഡോര്‍ പാനലുകളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്ന ഓയില്‍

പാലക്കാട്: പാലക്കാട് വന്‍ മയക്കു മരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 22 കോടി രൂപ വിലമതിക്കുന്ന 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. ഹാഷിഷ് കടത്തുകയായിരുന്ന ഇടുക്കി പാറത്തോട് സ്വദേശി വര്‍ക്കി ജോസഫ് മകന്‍ കൊച്ചു എന്ന് വിളിക്കുന്ന അനൂപ് ജോര്‍ജ് അറസ്റ്റിലായി. പാലക്കാട് പൊള്ളാച്ചി റോഡില്‍ നോമ്പിക്കോട് എന്ന സ്ഥലത്തു വച്ചു ഇന്നലെ രാത്രി 12 മണിയോടെയാണ് ഹാഷീഷ് പിടികൂടിയത്. മാരുതി ആള്‍ട്ടോ കാറിന്റെ ഡോര്‍ പാനലുകളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്ന ഓയില്‍.

സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാര്‍, സ്‌ക്വാഡ് അംഗങ്ങള്‍ ആയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി കെ സതീഷ്, ഇന്‍സ്പെക്ടര്‍ മാരായ കെ വി വിനോദ്, എം സജീവ് കുമാര്‍, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ടി ആര്‍ മുകേഷ് കുമാര്‍, ഷൗക്കത് അലി, ജഛ സി സെന്തില്‍കുമാര്‍ , ഇഋഛ മാരായ എ ജസീം, പി സുബിന്‍, ടി എസ് അനില്‍കുമാര്‍, എസ് രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530