1470-490

രണ്ടു ദിവസത്തിനുള്ളില്‍ നല്ല പെടക്കണ മീനുകള്‍ മാര്‍ക്കറ്റിലെത്തും

അശാസ്ത്രീയ മീന്‍പിടുത്ത രീതികള്‍ക്ക് ആദ്യമായി നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നിന്നത്. ചെറുമീനുകളെ പിടിക്കല്‍, വിദേശ ട്രോളറുകളുടെ കടന്നുകയറ്റം, മലിനീകരണം, ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം എന്നിവയ്‌ക്കൊപ്പം ഓഖി, പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ കാരണം മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

കോഴിക്കോട്: മത്സ്യക്ഷാമം തീരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ മാര്‍ക്കറ്റില്‍ നല്ല പെടക്കണ മീനുകള്‍ മിത വിലയ്ക്ക് ലഭിക്കും. അമ്പത്തിരണ്ടുദിവസത്തെ ട്രോളിങ് നിരോധനം കഴിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ ഇന്നു അര്‍ധരാത്രിയില്‍ ആഴക്കടലിലേക്കിറങ്ങും.

അശാസ്ത്രീയ മീന്‍പിടുത്ത രീതികള്‍ക്ക് ആദ്യമായി നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നിന്നത്. ചെറുമീനുകളെ പിടിക്കല്‍, വിദേശ ട്രോളറുകളുടെ കടന്നുകയറ്റം, മലിനീകരണം, ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം എന്നിവയ്‌ക്കൊപ്പം ഓഖി, പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ കാരണം മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കാന്‍ കെഎംഎഫ്ആര്‍ ചട്ടങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.

ട്രോള്‍ വലകളുടെ കോഡ് എന്‍ഡില്‍ സ്‌ക്വയര്‍ മെഷര്‍ നിര്‍ബന്ധമാക്കിയും പ്രധാന വലകളുടെയെല്ലാം നീളവും കണ്ണി വലിപ്പവും നിശ്ചയിക്കുകയും ചെയ്തതോടെ പൊടിമീന്‍ പിടിത്തം തടയാന്‍ കഴിഞ്ഞു. 20 മീറ്ററിന് മുകളില്‍ നീളവും 250 എച്ച്പിക്ക് മുകളില്‍ എന്‍ജിന്‍ ക്ഷമതയുമുള്ള യാനങ്ങള്‍ക്ക് തീരക്കടലില്‍ (12നോട്ടിക്കല്‍ മൈല്‍വരെ) മീന്‍ പിടിക്കാനുള്ള ലൈസന്‍സ് നിര്‍ത്തലാക്കി. സംസ്ഥാന തീരത്ത് സുലഭമായ 58 ഇനം മീനുകളുടെ പിടിച്ചെടുക്കാവുന്ന വലിപ്പം (മിനിമം ലീഗല്‍ സൈസ്) നിശ്ചയിച്ചതും മത്സ്യസമ്പത്തില്‍ വര്‍ധനയുണ്ടാക്കുമെന്ന പ്രതീക്ഷയാണ് തൊഴിലാളികള്‍ക്കുള്ളത്.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884