1470-490

ഊറ്റുന്നു….. വിമാന കമ്പനികള്‍, സൗദിയിലേക്ക് 65,000 രൂപ

സാധാരണ സമയങ്ങളില്‍ കൊച്ചിയില്‍നിന്ന് യു.എ.ഇ.യിലേക്ക് 4500 മുതല്‍ 5000 രൂപയ്ക്ക് ലഭിച്ചിരുന്ന ടിക്കറ്റുകള്‍ക്ക് ഓഗസ്റ്റ് 20 കഴിഞ്ഞാല്‍ 29,000 മുതല്‍ 36,000 രൂപവരെയാണ് നിരക്ക്. ഗള്‍ഫ് നാടുകളില്‍ സൗദിയിലേക്കാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് 65,000 രൂപവരെ. ഇതേ കാലയളവില്‍ ഇംഗ്ലണ്ടിലേക്ക് 26,000 രൂപ മതി.

കൊച്ചി: വിമാന കമ്പനികള്‍ ഗള്‍ഫുകാരോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട്. ഇക്കാര്യത്തില്‍ ഇടപെടുമെന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കിയിരുന്നെങ്കില്‍ ഒന്നും നടന്നില്ലെന്നാണ് പുതിയ കാല വിവരങ്ങള്‍ ബോധ്യമാക്കുന്നത്. ഓണവും ബക്രീദും കണ്ട് വിമാന കമ്പനികള്‍ കുത്തനെ ടിക്കറ്റ് ചാര്‍ജ് കൂട്ടിയിരിക്കുകയാണ്. എന്നാല്‍ യൂറോപ്പിലേക്കോ ജപ്പാനിലേക്കോ ചൈനയിലേക്കോ പോകാന്‍ ഇത്ര ഭീമമായ നിരക്കില്ല,
കേരളത്തില്‍നിന്ന് നാല്അഞ്ച് മണിക്കൂറാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളിലേക്കും വേണ്ടി യാത്രാസമയം. ഏഴു മണിക്കൂര്‍ മുതല്‍ 15 മണിക്കൂര്‍ വരെ വേണം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്. സാധാരണ സമയങ്ങളില്‍ കൊച്ചിയില്‍നിന്ന് യു.എ.ഇ.യിലേക്ക് 4500 മുതല്‍ 5000 രൂപയ്ക്ക് ലഭിച്ചിരുന്ന ടിക്കറ്റുകള്‍ക്ക് ഓഗസ്റ്റ് 20 കഴിഞ്ഞാല്‍ 29,000 മുതല്‍ 36,000 രൂപവരെയാണ് നിരക്ക്. ഗള്‍ഫ് നാടുകളില്‍ സൗദിയിലേക്കാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് 65,000 രൂപവരെ. ഇതേ കാലയളവില്‍ ഇംഗ്ലണ്ടിലേക്ക് 26,000 രൂപ മതി. പ്രമുഖ ജര്‍മന്‍ നഗരമായ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് 40,000 രൂപ മാത്രവും. ജപ്പാന്‍, ചൈന, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും 7000 മുതല്‍ 21,000 വരെ മാത്രമാണ് വിമാന നിരക്ക്. കൊച്ചിയില്‍നിന്ന് നേരിട്ട് ഖത്തറിലേക്ക് 41,000ന് മുകളിലെത്തിനില്‍ക്കുമ്പോള്‍ ബഹ്‌റൈനിലേക്ക് 52,000 രൂപ. ഒമാനിലേക്ക് 26,000 മുതല്‍ 41,000 വരെ് നിരക്ക്.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761