1470-490

ഉന്നാവ് പീഡനം: ട്രക്ക് സമാജ് വാദി പാര്‍ട്ടി നേതാവിന്റേത്, പെണ്‍കുട്ടിയുടെ കത്ത് പുറത്ത്

ബിജെപി നേതാവ് ഭീഷണിപ്പെടുത്തുവെന്ന് കാണിച്ച് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിനയച്ച കത്തും ഇന്നലെ് പുറത്തായി. ജയിലിലുള്ള ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിന്റെ ബന്ധുക്കളില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്

ന്യൂഡല്‍ഹി: ഉന്നാവ് പീഡനക്കേസില്‍ അപകടത്തിന് ഇടയാക്കിയ ട്രക്ക് സമാജ്വാദി പാര്‍ട്ടി നേതാവിന്റെതാണെന്ന് കണ്ടെത്തി. എസ് പി നേതാവ് നന്ദുലാലിന്റെ മൂത്ത് സഹോദരന്‍ ദേവേന്ദര്‍ പാലിന്റെ ഉടമസ്ഥതയിലുള്ളതാണ് ട്രക്ക്. ഇതോടെ കേസില്‍ ദുരൂഹതയേറുകയാണ്. ബിജെപി നേതാവ് ഭീഷണിപ്പെടുത്തുവെന്ന് കാണിച്ച് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിനയച്ച കത്തും ഇന്നലെ് പുറത്തായി. ജയിലിലുള്ള ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗറിന്റെ ബന്ധുക്കളില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.എംഎല്‍എയുടൈ സഹോദരനും അനുചരന്‍മാരും ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടിയും കുടുംബവും സുപ്രീംകോടതിയില്‍ പരാതി നല്‍കിയത്. രണ്ടാഴ്ച മുന്‍പാണ് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്.

കുല്‍ദീപ് ബിജെപിയുടെ എംഎല്‍എയാണെന്നും അദ്ദേഹത്തിനെതിരെ പരാതി നല്‍കരുതെന്നും പൊലീസ് അവശ്യപ്പെട്ടെന്ന് പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. എംഎല്‍എയ്‌ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ ഭീഷണി സന്ദേശങ്ങളാണ് കുടുബത്തിന് ലഭിച്ചത്. ആശുപത്രിയില്‍ കിടക്കുന്ന പെണ്‍കുട്ടിയുടെ നിലയും അതീവ ഗുരുതരമായി തുടരുകയാണ്

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385