1470-490

മുസോളിനിയെ മാതൃകയാക്കി ആര്‍എസ്എസ് സൈനിക് സ്‌കൂള്‍

ആദ്യ സ്‌കൂള്‍ അടുത്തവര്‍ഷം യുപിയിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ ശികര്‍പ്പുരില്‍ തുടങ്ങും. ‘രജ്ജു ഭയ്യ സൈനിക് വിദ്യാമന്ദിര്‍’ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നാണ് പേര്.

ന്യൂഡെല്‍ഹി: മുസോളിനിയുടെ ആശയങ്ങളുമായി ആര്‍എസ്എസ് സൈനിക സ്‌കൂള്‍ തുടങ്ങുന്നു. നിലവിലെ സൈനിക് സ്‌കൂളുകളുടെ മാതൃകയിണ് ആര്എസ്എസ് സ്‌കൂള്‍. വിദ്യാഭാരതിക്കാണ് മേല്‍നോട്ടച്ചുമതല. ആദ്യ സ്‌കൂള്‍ അടുത്തവര്‍ഷം യുപിയിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ ശികര്‍പ്പുരില്‍ തുടങ്ങും. ‘രജ്ജു ഭയ്യ സൈനിക് വിദ്യാമന്ദിര്‍’ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നാണ് പേര്.
ആണ്‍കുട്ടികള്‍ക്കുമാത്രമാണ് പ്രവേശനം. സിബിഎസ്ഇ സിലബസില്‍ ആറുമുതല്‍ 12 വരെ ക്ലാസുകളുണ്ടാവും. അടുത്ത ഏപ്രിലില്‍ അധ്യയനം ആരംഭിക്കും. പ്രോസ്‌പെക്ടസും മറ്റും തയ്യാറായി. ആറാം ക്ലാസിലേക്ക് 160 വിദ്യാര്‍ഥികള്‍ക്കാകും പ്രവേശനം. കൊല്ലപ്പെട്ട സൈനികരുടെ മക്കള്‍ക്ക് 56 സീറ്റ് നീക്കിവയ്ക്കും. ആര്‍എസ്എസുമായി ബന്ധമുള്ള മുന്‍ സൈനികോദ്യോഗസ്ഥരാകും ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുക.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269