1470-490

ഓര്‍മ്മ ശക്തി കൂട്ടണോ, കുറുക്കുവഴിയില്ല, സ്വയം വിചാരിക്കണം

നിങ്ങളുടെ ഓര്‍മ ശക്തി കൂട്ടാന്‍ നിങ്ങള്‍ വിചാരിച്ചാല്‍ തന്നെ സാധിക്കും. ഓര്‍ക്കലാണോ മറക്കലാണോ എളുപ്പം?.

ന്യൂസ് ഡെസ്‌ക്- പ്രായമായതു കൊണ്ടാണെന്നു തോന്നുന്നു ഓര്‍മശക്തി പോയി എന്ന പതിവു പല്ലവി കേള്‍ക്കാറില്ലേ. പ്രായമായവര്‍ മാത്രമല്ല ചെറുപ്പക്കാരും നിരന്തരം പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഓര്‍മ ശക്തി എനിയ്ക്ക് കുറവാണെന്നു സ്വയം പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. എന്നാല്‍ ഒന്നു മനസിലാക്കുക നിങ്ങളുടെ ഓര്‍മ ശക്തി കൂട്ടാന്‍ നിങ്ങള്‍ വിചാരിച്ചാല്‍ തന്നെ സാധിക്കും.
ഓര്‍ക്കലാണോ മറക്കലാണോ എളുപ്പം?. പഠിച്ച സ്‌കൂള്‍, വീട്, ജോലി സ്ഥലം, അമ്മയുടെ മുഖം, കൗമാരത്തില്‍ പ്രണയിച്ച പെണ്‍കുട്ടിയുടെ മുഖം ഇതൊന്നും ആരും മറക്കാറില്ല. കാരണമെന്താ?. അതിലേക്ക് പോകുന്നതിന് മുന്‍പ് ഓര്‍മ ശക്തിയെ കുറിച്ച് അല്‍പ്പം ശാസ്ത്രീയമായി അറിയാം.
രണ്ടു തരം മെമ്മറികളാണ് നമുക്കുള്ളത്. 1 സെന്‍സറി മെമ്മറി 2 കിനസ്തെറ്റിക് മെമ്മറി. സെന്‍സറി മെമ്മറി എന്നു വച്ചാല്‍ കണ്ണ്, നാക്ക്, മൂക്ക്, തൊക്ക്, ചെവി എന്നിവയിലൂടെ. ഇതു തന്നെ പ്രധാനമായും രണ്ടു വിധമുണ്ട്. ഓഡിക്റ്ററി അഥവാ എക്കോയിക്ക് 2, വിഷ്വല്‍ അഥവാ ഐക്കോണിക്. പേരില്‍ നിന്നു തന്നെ കാര്യം മനസിലായിക്കാണും. കാഴ്ചയാലും കേള്‍വിയാലും നമ്മളിലേക്കെത്തുന്ന ഓര്‍മകള്‍.


കിനസ്തെറ്റിക് മെമ്മറിയും രണ്ടു വിധമുണ്ട്. വര്‍ക്കിങ് മെമ്മറി 2 പ്രോസീജ്യറല്‍ മെമ്മറി. നീന്തല്‍, സൈക്ലിങ്, പിന്നെ നമ്മുടെ അമ്മമാര്‍ അടുക്കളയില്‍ ചെയ്യുന്ന ജോലിയൊക്കെ യാന്ത്രികമായി അവര്‍ ചെയ്യുന്നത് കണ്ടിട്ടില്ലേ. അതു മറക്കില്ല. ഒരിക്കല്‍ നീന്താന്‍ പഠിച്ചാല്‍ വര്‍ഷങ്ങളോളം നീന്താതിരുന്നാലും ഒരിക്കലും മറക്കില്ല. 2 പ്രോസീജ്യറല്‍ മെമ്മറി- ഉദാ. ഡ്രൈവിങ്. രണ്ടു കാലുകള്‍ മൂന്നു സാധനങ്ങളും രണ്ടു കൈകൊണ്ട് ഗിയറും സ്റ്റിയറിങും നിയന്ത്രിക്കുന്നതെങ്ങനെയെന്ന് ഡ്രൈവിങ് പഠിക്കുന്നതിനു മുന്‍പ് നമുക്ക് തോന്നാം. എന്നാല്‍ പഠിച്ചു കഴിഞ്ഞാല്‍ അതു യാന്ത്രികമായി നടക്കും. ചുരുക്കത്തില്‍ അതും നമ്മള്‍ ഒരിക്കലും മറക്കില്ലെന്നര്‍ത്ഥം.

തലച്ചോറിന് രണ്ടു ഭാഗങ്ങളുണ്ടെന്ന് നമുക്കറിയാം. ലെഫ്റ്റും റൈറ്റും. ഈ രണ്ടു ഭാഗങ്ങളും സ്റ്റിമുലേറ്റ് ചെയ്താല്‍ മാത്രമാണ് നമ്മുടെ ഓര്‍മ ശക്തി കൂട്ടാനും നിലനിര്‍ത്താനും കഴിയുകയുള്ളൂ. അതുകൊണ്ട് നിരന്തരമായി ഒരു വ്യക്തി വിചാരിച്ചാല്‍ ഓര്‍മ ശക്തി കൂട്ടാം. ഒപ്പം ശ്രദ്ധിക്കേണ്ടത് രണ്ടു കാര്യങ്ങള്‍. ദിവസവും ആറു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശീലിക്കണം. അതുപോലെ ആവര്‍ത്തിച്ച് മനസില്‍ ഉറപ്പിക്കാനും. ഇവ രണ്ടും ചെയ്യണമെന്നുറപ്പിച്ചാല്‍ ഒരു വിധം ഓര്‍മശക്തി പ്രശ്നങ്ങളെല്ലാം മാറുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952