1470-490

പയ്യോളിയില്‍ അപകടം: രണ്ടു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു
വടകര കുഞ്ഞിപ്പള്ളി തൗഫീഖ് മന്‍സില്‍ ഫായിസ് (21), പേരാമ്പ്ര പൈതോത്ത് പത്തോത്തെ വിഷ്ണു (21) എന്നിവരാണ് മരിച്ചത്.

കോഴിക്കോട് :പയ്യോളിയില്‍ വാഹനാപകടം. രണ്ടു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ദേശീയപാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. വടകര കുഞ്ഞിപ്പള്ളി തൗഫീഖ് മന്‍സില്‍ ഫായിസ് (21), പേരാമ്പ്ര പൈതോത്ത് പത്തോത്തെ വിഷ്ണു (21) എന്നിവരാണ് മരിച്ചത്.

ചൈനയില്‍ എംബിബിഎസ് വിദ്യാര്‍ഥികളാണ് ഇരുവരും. എറണാകുളത്ത് നിന്ന് കുഞ്ഞിപ്പള്ളിയിലെ ഫായിസിന്റെ വീട്ടിലേക്ക് വരികയായിരുന്നു. ദേശീയ പാതയില്‍ അയനിക്കാടിനടുത്ത് കുറ്റിയില്‍പ്പീടികയില്‍ ചൊവ്വാഴ്ച പുലര്‍ച്ചക്കായിരുന്നു അപകടം.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651