1470-490

ജേക്കബ് തോമസ് വിഷയം: രാഷ്ട്രീയ പോരാട്ടത്തിലേക്ക്

ഈ വിഷയം കേന്ദ്രവും കേരളവും തമ്മിലുള്ള മത്സരത്തിനപ്പുറം സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള മത്സരത്തിലേക്കെത്താനുള്ള സാധ്യതയാണ് മുന്നില്‍. അതേസമയം സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ഉത്തരവില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി. ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി.

കൊച്ചി: ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവ് കടുത്ത രാഷ്ട്രീയ പോരാട്ടത്തിലേക്ക്. യാതൊരു വിധത്തിലും തിരിച്ചെടുക്കാതിരിക്കുന്നതിനുള്ള ശ്രമവുമായാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ മികച്ച സഹകരണത്തോടെയാണ് ജേക്കബ് തോമസ് പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് സര്‍ക്കാരും അദ്ദേഹവും തമ്മില്‍ ഉടക്കി. ഈയടുത്ത കാലത്ത് ആര്‍എസ്എസുമായുള്ള തന്റെ ദീര്‍ഘകാല ബന്ധം ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ കേന്ദ്രവും കേരളവും തമ്മിലുള്ള മത്സരത്തിനപ്പുറം സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള മത്സരത്തിലേക്കെത്താനുള്ള സാധ്യതയാണ് മുന്നില്‍.അതേസമയം സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ഉത്തരവില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി. ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് സഹിതമാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണവകുപ്പിനും കത്ത് നല്‍കിയത്.

സസ്പെന്‍ഡ് ചെയ്തത് മൂന്നുവട്ടം

സംസ്ഥാന സര്‍ക്കാര്‍ മൂന്നുവട്ടമാണ് ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. പോലീസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ നിയമിക്കണമെന്നാണ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുള്ളത്. തുടര്‍ച്ചയായ സസ്പെന്‍ഷന്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കൃത്യമായ കാരണം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും ട്രിബ്യൂണല്‍. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്ന ജേക്കബ് തോമസിന്റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു വിധി.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653